ന്യൂഡൽഹി: പരീക്ഷണാടിസ്ഥാനത്തില്‍ കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ അളവിൽ മാത്രമുള്ളതുകൊണ്ടും മാതളം പഴുക്കുന്നത് വിവിധ കാലയളവുകളിലുമായതിനാൽ തന്നെ നിലവിൽ കയറ്റുമതി പ്രധാനമായും വ്യോമമാർഗമാണ് നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഇന്ത്യൻ മാതളം ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ വർക്ക് പ്ലാനും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറുകളും (എസ്‌ഒപി) കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒപ്പുവച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വ്യോമമാർഗം ആദ്യത്തെ കയറ്റുമതി 2024 ജൂലൈയിൽ ആയിരുന്നു. വ്യോമമാർഗത്തിലൂടെയുള്ള കയറ്റുമതി, വിപണിയുടെ ആവശ്യകത വിലയിരുത്താൻ സഹായിക്കുകയും തുടർന്ന് കടൽ മാർഗം മാതളം കയറ്റുമതി ചെയ്യുന്നതിലേക്ക് നയിക്കുകയുമായിരുന്നു.
കടൽമാർഗമുള്ള ആദ്യത്തെ മാതളം കയറ്റുമതി 2024 ഡിസംബർആറിന് ആയിരുന്നു. 6.56 ടൺ ഭഗ്‌വ ഇനത്തിൽപ്പെട്ട മാതളം ജനുവരി ആറിന് ഓസ്‌ട്രേലിയ ബ്രിസ്‌ബേനിൽ എത്തിച്ചേർന്നിരുന്നു. മഹാരാഷ്‌ട്ര സോളാപൂരിൽ നിന്നുള്ള 5.7 ടൺ മാതളം ജനുവരി 13ന് സിഡ്‌നിയിലും എത്തിച്ചു.