ETV Bharat / international

ലെബനനിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇസ്രയേൽ വ്യോമാക്രമണം; 55ലധികം മരണം - ISRAEL ATTACK IN LEBANON

മധ്യ ബെയ്‌റൂത്തിലാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്.

ISRAEL LEBANON CONFLICT  ISRAEL PM BENJAMIN NETANYAHU  ഇസ്രയേല്‍ ലെബനന്‍  ഹിസ്‌ബുള്ള
A rescue worker searches for victims at the site of an Israeli airstrike that hit central Beirut, Lebanon, Saturday, (AP)
author img

By ETV Bharat Kerala Team

Published : Nov 24, 2024, 10:57 AM IST

ബെയ്‌റൂത്ത്: ലെബനനില്‍ ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 55ല്‍ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ ബെയ്‌റൂത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ജനങ്ങള്‍ ഒഴുഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈന്യം നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ബെയ്‌റൂത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ കുറിച്ച് ഔദ്യോഗികമായി ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ 19 പേർ കൊല്ലപ്പെടുകയും 40ല്‍ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഹമാസ് പിടികൂടിയവരില്‍ ഒരു ഇസ്രയേലി ബന്ദി കൂടി കൊല്ലപ്പെട്ടു എന്ന് ഹമാസിന്‍റെ സായുധ വിഭാഗം അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ഹമാസിന്‍റെ അറിയിപ്പ് ഇപ്പോള്‍ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ കഴിയില്ലെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.

ഹിസ്ബുള്ള ഹമാസിനെ പിന്തുണയ്ക്കുന്നതിനാലാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേലിന്‍റെ വാദം. എന്നാല്‍ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ് ഇസ്രയേല്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 23 മുതലാണ് ലെബനനിലെ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയത്. പിന്നാലെ തെക്കൻ ലെബനനിലേക്ക് കരസേനയെയും ഇസ്രയേല്‍ അയച്ചിരുന്നു. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം, ഈ വര്‍ഷം 3,670-ലധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ പറയുന്നു.

Also Read: നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്‌റ്റ് വാറണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.