പെർത്ത്: ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ തീപ്പൊരി ബൗളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ് വെടിക്കെട്ട് നടത്തി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാളും (90), കെ.എൽ. രാഹുലും (62) നടത്തിയ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് ഇപ്പോൾ ആകെ 218 റൺസിന്‍റെ ലീഡാണുള്ളത്.
ഓസ്ട്രേലിയ ഇന്ന് 51.2 ഓവറിൽ 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു.ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ജയ്‌സ്വാൾ-രാഹുല്‍ കൂട്ടുകെട്ട് പൊളിക്കാനായില്ല. 123 പന്തിൽ ജയ്‌സ്വാൾ ടെസ്റ്റിലെ 9–ാം അർധസെഞ്ചറി പൂർത്തിയാക്കി. 193 പന്തുകൾ നേരിട്ട ജയ്‌സ്വാൾ, ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 90 റൺസെടുത്തത്.
HUNDRED RUNS OPENING PARTNERSHIP FOR INDIA IN AUSTRALIA IN TESTS AFTER 20 YEARS 🤯
— Johns. (@CricCrazyJohns) November 23, 2024
- Jaiswal & Rahul are the Heroes...!!! pic.twitter.com/kdUaAvBNip
20 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് ബാറ്റര്‍ ആദ്യ വിക്കറ്റിൽ 100 റൺസോ അതിലധികമോ കൂട്ടുക്കെട്ടിന്‍റെ റെക്കോർഡ് സ്ഥാപിച്ചു.172 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി ഇരുവരും ചരിത്രം സൃഷ്ടിക്കുകയും റെക്കോർഡ് തങ്ങളുടെ പേരിലാക്കുകയും ചെയ്തു.
That's Stumps on Day 2 of the first #AUSvIND Test!
— BCCI (@BCCI) November 23, 2024
A mighty batting performance from #TeamIndia! 💪 💪
9⃣0⃣* for Yashasvi Jaiswal
6⃣2⃣* for KL Rahul
We will be back tomorrow for Day 3 action! ⌛️
Scorecard ▶️ https://t.co/gTqS3UPruo pic.twitter.com/JA2APCmCjx
നേരത്തെ 2003ൽ മെൽബണിൽ 141 റൺസിന്‍റെ കൂട്ടുകെട്ടാണ് ആകാശ് ചോപ്രയും വീരേന്ദർ സെവാഗും ഉണ്ടാക്കിയത്. 1986ൽ ഗാവസ്കറും ശ്രീകാന്തും ചേർന്ന് നേടിയ 191 റൺസാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാർ റെഡ്ഡി 59 പന്തിൽ 41 റൺസാണെടുത്തു. ഋഷഭ് പന്ത് 37 റണ്‍സും രാഹുൽ 26 റൺസുമാണെടുത്തത്. വിരാട് (അഞ്ച്), ധ്രുവ് ജുറെൽ (11), വാഷിങ്ടൻ സുന്ദർ (നാല്), ഹർഷിത് റാണ (ഏഴ്) എന്നിവര്‍ മോസം പ്രകടനമാണ് കാഴ്‌ച വച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇറങ്ങിയ ഓസീസിനെ ബുംറ എറിഞ്ഞുവീഴ്‌ത്തി. അഞ്ച് വിക്കറ്റാണ് ക്യാപ്റ്റൻ എടുത്തത്.
Also Read: മുഷ്‌താഖ് അലി ട്രോഫിയിൽ തകർത്തടിച്ച് തിലക് വർമ, ടി20യിൽ മൂന്നാം സെഞ്ചുറി, ലോക റെക്കോഡ്