കൊൽക്കത്ത: ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 യിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് വീഴ്‌ത്തി ഇന്ത്യ. അഭിഷേക് ശർമ്മയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും അർഷ്‌ദീപ് സിങ്ങിന്‍റെ മികച്ച ബൗളിങ്ങുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വെറും 34 പന്തിലാണ് അഭിഷേക് ശർമ്മ 79 റൺസ് നേടിയത്. 232.35 ആണ് സ്‌ട്രൈക്ക് റേറ്റ്. 8 സിക്‌സറുകളും 5 ഫോറും പറത്തിയാണ് അഭിഷേക് ശര്‍മ്മ കളം വിട്ടത്. 3 ഓവറില്‍ രണ്ട് വിക്കറ്റുകൾ വീഴ്ത്തി 17 റൺസ് മാത്രം വഴങ്ങി അർഷ്‌ദീപ് സിങ്ങും കളിയില്‍ തിളങ്ങി.
രാജ്യാന്തര ടി20യില്‍ 97 വിക്കറ്റുകളെടുത്ത അര്‍ഷ്‌ദീപ് സിങ്ങാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരന്‍. യുസ്‌വേന്ദ്ര ചാഹലിന്‍റെ 96 വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് അര്‍ഷ്‌ദീപ് മറികടന്നത്. ഇംഗ്ലണ്ടിനെ 132 റൺസിന് പുറത്താക്കിയാണ് ഇന്ത്യ ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഭിഷേകിന്‍റെ കൂറ്റന്‍ ഇന്നിങ്സില്‍ ഇന്ത്യ 43 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 12.5 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ 133 റൺസ് എന്ന നിലയിലെത്തിയത്. 34 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും നേടിയ ശേഷം അഭിഷേക് ഇംഗ്ലണ്ടിന്‍റെ ക്യാച്ചിന് വഴങ്ങുകയായിരുന്നു.
അഭിഷേകിന്‍റെ ഓപ്പണിങ് പങ്കാളി സഞ്ജു സാംസൺ 34 പന്തിൽ 26 റൺസ് നേടി പുറത്തായി. ജോഫ്ര ആർച്ചറുടെ ഇതേ ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പുറത്തായി. ഇന്ത്യൻ നിരയിൽ സമ്മർദ്ദം ചെലുത്താൻ ഇംഗ്ലണ്ടിന് അവസരം ലഭിക്കുമെന്ന് തോന്നിയെങ്കിലും അത് നടന്നില്ല. ശേഷമിറങ്ങിയ തിലക് വർമ്മയും ഇംഗ്ളണ്ടിനെ വിറപ്പിച്ചാണ് മടങ്ങിയത്. 16 പന്തിൽ നിന്ന് 3 ഫോറുകൾ ഉൾപ്പെടെ 19 റൺസുമായി തിലക് പുറത്താകാതെ നിന്നു.
ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ടീം സ്‌പിൻ - ഹെവി ആക്രമണം തെരഞ്ഞെടുത്തതിനാൽ മുഹമ്മദ് ഷാമിയെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായായിരുന്നു. അതേസമയം 12 ഓവറിൽ 67 റൺസിന് 5 വിക്കറ്റ് എന്ന മികച്ച പ്രകടനം സ്‌പിന്നർമാർ ഒന്നിച്ച് കാഴ്‌ചവെച്ചു.
ഇന്ത്യ മൂന്ന് സ്‌പിന്നർമാരെയാണ് കളത്തിലിറക്കിയത്. രവി ബിഷ്‌ണോയി (4 ഓവറിൽ 0/23), അക്‌സർ പട്ടേൽ (4 ഓവറിൽ 2/22), ചക്രവർത്തി 17 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് പടയില്‍ ധീരമായി പോരാടിയത് ജോസ് ബട്ട്‌ലറാണ്. 44 പന്തിൽ നിന്ന് 68 റൺസ് ജോസ് നേടി.
Also Read: