ETV Bharat / state

വൃദ്ധനെ തലയ്ക്കടിച്ച് വീഴ്ത്തി തലവെട്ടിയെടുത്ത് പാര്‍വ്വതി പുത്തനാറില്‍ എറിഞ്ഞ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ് - VALLAKKADAVU MURDER VERDICT

VALLAKKADAVU MURDER  BRUTAL MURDER AT VALLAKKADAVU  PARVATHI PUTHAN RIVER  വളളക്കടവ് കൊലപാതകം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 24, 2025, 9:13 PM IST

തിരുവനന്തപുരം: വൃദ്ധനെ തലയ്ക്കടിച്ച് വീഴ്ത്തി തലവെട്ടിയെടുത്ത് പാര്‍വ്വതി പുത്തനാറില്‍ എറിഞ്ഞ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. വളളക്കടവ് ബോട്ടുപുരയക്ക് സമീപം കുന്നില്‍ വീട്ടില്‍ സിയാദിനെയാണ് ആറാം അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണു ശിക്ഷിച്ചത്. തടവിന് പുറമേ 3,00,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

ഭാര്യയുടെ അപ്പൂപ്പന്‍ അബ്‌ദുള്‍ കരീമിനെയാണ് പ്രതി സിയാദ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അബ്‌ദുള്‍ കരീം ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളി ആയിരുന്നു. ചുമട്ട് തൊഴിലാളി കാര്‍ഡ് തന്‍റെ പേരിലാക്കി തരണമെന്നായിരുന്നു സിയാദിന്‍റെ മുഖ്യ ആവശ്യം. ഇതിനുപുറമേ സിയാദും കുടുംബവും താമസിച്ചിരുന്ന രണ്ട് സെന്‍റ് സ്ഥലവും വീടും അബ്‌ദുള്‍ കരീമിന്‍റെ പേരിലായിരുന്നു. വീടും സ്ഥലവും തന്‍റെ പേരിലാക്കി കിട്ടാന്‍ സിയാദ് പലപ്പോഴും വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2009 സെപ്‌തംബര്‍ എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. നിസ്‌കരിക്കാന്‍ നിസ്‌കാര പായില്‍ ഇരുന്ന അബ്‌ദുള്‍ കരീമിന്‍റെ പുറകിലൂടെ എത്തിയ സിയാദ്, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. വീണു കിടന്ന അബ്‌ദുള്‍ കരീമിന്‍റെ തല വെട്ടുകത്തി കൊണ്ട് വെട്ടി എടുത്ത് പ്ലാസ്റ്റിക്ക് കവറിലാക്കി പാര്‍വ്വതി പുത്തനാറില്‍ തളളിയ സിയാദ് പിന്നീട് ശവശരീരവും വലിച്ചിഴച്ച് പാര്‍വ്വതി പുത്തനാറില്‍ തളളുകയായിരുന്നു.

പ്രാര്‍ത്ഥിക്കാന്‍ ഇരുന്ന നിരായുധനും നിസഹായനുമായ വൃദ്ധനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ആര്‍ ഷാജി ഹാജരായി.

Also Read: തലസ്ഥാനത്ത് കൂട്ടക്കൊല; അഞ്ച് പേരെ വെട്ടിക്കൊന്നെന്ന് യുവാവിന്‍റെ മൊഴി, അന്വേഷണം ആരംഭിച്ച് പൊലീസ് - MASS MURDER AT TRIVANDRUM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.