ETV Bharat / entertainment

ഒരു മണിക്കൂര്‍ തരും, അതിനുള്ളില്‍ പിന്‍വലിക്കണം; മുന്നറിയിപ്പുമായി എ ആര്‍ റഹ്മാന്‍

റഹ്മാന്‍റെ വിവാഹമോചനത്തിന് കാരണം അദ്ദേഹത്തിന്‍റെ തന്നെ ബാന്‍ഡിലെ ഗിറ്റാറിസ്‌റ്റായ മോഹനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു.

AR RAHMAN SAIRA BANU SEPARATION  AR RAHMAN DEFAMATION NOTICE  മുന്നറിയിപ്പുമായി എ ആര്‍ റഹ്മാന്‍  എ ആര്‍ റഹ്മാന്‍ വിവാഹ മോചനം
സൈറാ ബാനുവും എ ആര്‍ റഹ്മാനും (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

രണ്ട് ദിവസം മുന്‍പാണ് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തന്‍റെ വിവാഹ മോചനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഭാര്യ സൈറ ബാനുവുമായി സംയുക്ത പ്രസ്‌താവനയാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ എ ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. റഹ്മാന്‍റെ വിവാഹമോചനത്തിന് കാരണം അദ്ദേഹത്തിന്‍റെ തന്നെ ബാന്‍ഡിലെ ഗിറ്റാറിസ്‌റ്റായ മോഹനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ ചര്‍ച്ചകളുയര്‍ന്നു.

എന്നാല്‍ ഇതിനെതിരെ റഹ്മാന്‍റെ മക്കളും മോഹിനി ഡേയും രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു വരികയാണ് എ ആര്‍ റഹ്മാന്‍.

എ ആർ റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റഹ്മാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിൽ അപകീർത്തികരമായ കണ്ടന്‍റുകൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവാഹമോചനം പ്രഖ്യാപിച്ചതു മുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. തന്‍റെ പ്രശസ്‌തിയേയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പരിപാടിയിലും അശ്ലീല ഉള്ളടക്കങ്ങള്‍ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്‍റെ ഒരു കണികയുമില്ല എന്ന് അറിയിക്കാന്‍ റഹ്മാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് കാണിക്കുന്ന എന്‍റെ കക്ഷിയുടെ പ്രശസ്‌തിക്ക് മോശം വരുത്താന്‍ ഉദ്ദേശിക്കുന്ന സോഷ്യല്‍ മീഡിയ വ്യക്തികള്‍ അവരുടെ പ്രൊഡക്ഷനുകള്‍ക്കായി പട്ടിണി കിടക്കുകയാണെന്നും കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജമായ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയുമാണ്.

അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

1995 ലായിരുന്നു എ ആർ റഹ്‌മാൻ- സൈറ ബാനു വിവാഹം. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തിന്‍റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ ചില യൂട്യൂബ് ചാനലുകളിൽ ചർച്ചകൾ വന്നു.

Also Read:'എമ്പുരാന്‍' സെറ്റിലെത്തിയ പുതിയ അതിഥി; ആവേശം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.