ഹിന്ദു പാരമ്പര്യങ്ങൾ അനുസരിച്ച്, വർഷത്തിലെ ഏറ്റവും ആത്മീയമായ രാത്രിയാണ് മഹാശിവരാത്രി എന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്‍റെ രാത്രിയാണ് ശിവരാത്രി, ശിവമയമായ രാത്രി. ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
പാലാഴിമഥന നേരത്ത് പുറത്തുവന്ന കാളകൂടവിഷം കുടിച്ച പരമശിവന്‍റെ രക്ഷയ്ക്കായി ഭർത്താവിന്‍റെ കണ്‌ഠത്തിൽ പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ പാർവതീദേവി ശിവഭജനം ചെയ്‌തുവെന്നാണ് പുരാണങ്ങളിൽ പറയുന്നത്. അതുകൊണ്ടുതന്നെ ശിവരാത്രി ദിവസം വ്രതമെടുത്ത് രാത്രി ഉറക്കമിളച്ച് ശിവനെ ഭജിച്ചാൽ ശിവപ്രീതിയിലൂടെ ഐശ്വര്യവും സൗഭാഗ്യവും ഉണ്ടാകും എന്നാണ് വിശ്വാസം.
ദശലക്ഷക്കണക്കിന് ഭക്തരാണ് ശിവന്‍റെ അനുഗ്രഹം തേടുന്നതിനായി ശിവരാത്രി ദിവസം ഉപവാസം അനുഷ്‌ഠിക്കുന്നത്. ഉപവാസം മഹാശിവരാത്രിയുടെ ഒരു പ്രധാന ഭാഗമാകുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ശരിയായ രീതിയിൽ ചെയ്യാമെന്നും നമുക്ക് നോക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാശിവരാത്രിയിൽ വ്രതം അനുഷ്‌ഠിക്കുന്നത് എന്തുകൊണ്ട്?: 2025ലെ മഹാശിവരാത്രി ഫെബ്രുവരി 26 രാത്രിയിൽ ആചരിക്കും. ഫെബ്രുവരി 26ന് രാവിലെ 11.08ന് ആരംഭിച്ച് ഫെബ്രുവരി 27ന് രാവിലെ 8.54ന് ഈ വർഷത്തെ ശിവരാത്രി അവസാനിക്കും. മഹാശിവരാത്രി സമയത്ത് ഉപവാസം അനുഷ്‌ഠിക്കുന്നത് മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള ഒരു മാർഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഹിന്ദു വിശ്വാസങ്ങൾ അനുസരിച്ച്, ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഭക്തർക്ക് പ്രാർഥന, ധ്യാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ഉപവസിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശാസ്ത്രീയമായും ഉപവാസത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന് വളരെയേറെ ഗുണകരമാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഉപവാസം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും, മെറ്റബോളിസം വർധിപ്പിക്കാനും, ദീർഘായുസ് വർധിപ്പിക്കാനും സഹായിക്കുമെന്ന് ഇറ്റലിയിൽ നിന്നുള്ള ഗവേഷകര്‍ വ്യക്തമാക്കുന്നു. ധ്യാനവും ജപവും സംയോജിപ്പിക്കുമ്പോൾ, ഉപവാസം ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കുന്നതിനുള്ള ശക്തമായ മാർഗമായി മാറുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഉപവാസത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ:
- ദഹനം മെച്ചപ്പെടുത്തുന്നു – ഉപവസിക്കുമ്പോൾ, നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നു, ഇത് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
- ശരീരത്തെ വിഷവിമുക്തമാക്കുന്നു – ഉപവാസം വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു, മാത്രമല്ല അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു – വലിയ തോതില്‍ ഭക്ഷണം കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അകറ്റാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപവാസം സഹായിക്കും.
- രക്തത്തിലെ പഞ്ചസാര സന്തുലിതമാക്കുന്നു – നിയന്ത്രിത ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു – ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കി ഉപവാസം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
- പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു – ഉപവാസം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Also Read: മാഘി പൂർണിമയുടെ നിറവിൽ കുംഭമേള; പ്രയാഗ്‌രാജിലേക്കൊഴുകി ജനസാഗരം