കേരളം

kerala

ETV Bharat / technology

ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് 'ജെമിനി എഐ'; പുതിയ മോഡലുമായി ഗൂഗിള്‍ - ജെമിനി എഐ

പുതിയ എഐ മോഡലുമായി ഗൂഗിള്‍. ഐഫോണുകളിലെ സെര്‍ച്ച് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി. ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ബോട്ട് പിക്‌സല്‍ 8 പ്രോ എന്നിവയിലൂടെ ജെമിനി സൗജന്യമായി ഉപയോഗിക്കാം.

Google Rebrands Its AI  Gemini App  ജെമിനി എഐ  ഗൂഗിളിന്‍റെ ജെമിനി എഐ
Google Introduced Free Artificial Intelligence App

By ETV Bharat Kerala Team

Published : Feb 9, 2024, 11:47 AM IST

സാൻഫ്രാൻസിസ്കോ :ഗൂഗിള്‍ ജെമിനിയെന്ന പേരില്‍ പുതിയ എഐ മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചാണ് ഗൂഗൂളിന്‍റെ ജെമിനി എത്തിയത്. എഴുതുക, വായിക്കുക തുടങ്ങി മനുഷ്യര്‍ ചെയ്യുന്ന പലകാര്യങ്ങളും ചെയ്യാന്‍ ജെമിനിക്ക് കഴിയുമെന്നാണ് ഗൂഗിളിന്‍റെ വാദം.

ജെമിനി എഐയുടെ ഭാഷ മോഡലായ ജിപിടി 3.5നെ മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് ജെമിനിയിലൂടെ ലഭ്യമാകുകയെന്നും ഗൂഗിള്‍ പറഞ്ഞു. തങ്ങളുടെ വിവിധ ഉത്‌പന്നങ്ങളിലൂടെ ജെമിനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ ബാര്‍ഡ് ചാറ്റ് ബോട്ട് പിക്‌സല്‍ 8 പ്രോ എന്നിവയിലൂടെ ജെമിനി സൗജന്യമായി ഉപയോഗിക്കാം (Google Introduced Free Artificial Intelligence App).

ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് സോഫ്‌റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട് ഫോണുകള്‍ക്കായി ജെമിനി ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ ഐഫോണുകളിലെ സെര്‍ച്ച് ആപ്ലിക്കേഷനില്‍ ജെമിനിയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തും. വര്‍ഷങ്ങളായി ഗൂഗിള്‍ അസിസ്റ്റന്‍റ് നിലനില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ ഉപകാരപ്രദമായി ജെമിനി മാറും. തുടക്കത്തില്‍ യുഎസ് ഇംഗ്ലീഷിലായിരിക്കും ജെമിനി ആപ്പ് പുറത്തിറക്കുക (Google Rebrands Its AI Services As Gemini).

ആഴത്തിലുള്ള പഠനം നടത്തിയതിന് ശേഷമാണ് കമ്പനി ഇത്തരമൊരു മാറ്റത്തിലേക്ക് എത്തിയതെന്ന് ഗൂഗിൾ ജനറൽ മാനേജർ സീസി ഹ്സിയാവോ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ലോകത്തെ മുഴുവന്‍ കാര്യങ്ങളും ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം. ജെമിനിയുടെ വരവ് വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായകമാകും. മാത്രമല്ല എഞ്ചിനീയര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന് ജെമിനി ഏറെ ഉപകാരപ്രദമായിരിക്കുമെന്നും കമ്പനി മാനേജർ സീസി ഹ്സിയാവോ പറഞ്ഞു (Gemini AI Service).

ഗൂഗിള്‍ ബാറില്‍ ജെമിനിയുടെ ഉപയോഗം:ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കാണ് ബാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക (Google Launches New App). ജെമിനിയുടെ പിന്തുണയുള്ള ബാര്‍ഡ് ഉപയോഗിക്കാന്‍ ബാര്‍ഡിന്‍റെ വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് ഗൂഗിള്‍ അക്കൗണ്ടിലൂടെ ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യാം. ജെമിനി പ്രോ എഐ മോഡല്‍ അടിസ്ഥാനമാക്കിയാണ് ബാര്‍ഡ് നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുക. ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്‌ദങ്ങള്‍ എന്നിവയും ബാര്‍ഡ് നിര്‍ദേശങ്ങള്‍ക്കൊപ്പം സ്വീകരിക്കും. ഇംഗ്ലീഷിന് പുറമെ മറ്റ് ഭാഷകളും ഇതിന് മനസിലാകും.

ABOUT THE AUTHOR

...view details