ETV Bharat / technology

വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക! നിങ്ങളറിയാതെ വിവരങ്ങൾ ചോർത്തും; ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തുന്നതായി ആരോപണം - SPYWARE ATTACK ON WHATSAPP USER

വാട്‌സ്‌ആപ്പ് ലിങ്കുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കുക! വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താനായി ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തുന്നതായി ആരോപണം. ലക്ഷ്യം സാധാരണക്കാരും ജേണലിസ്റ്റുകളും. ഹാക്കർമാരുടെ ശ്രമങ്ങൾ തടയാൻ കഴിഞ്ഞതായി മെറ്റ.

WhatsApp spy news  How to secure whatsapp  Whatsapp security tips  വാട്‌സ്‌ആപ്പ്
WhatsApp confirms spyware attack (file photo)
author img

By ETV Bharat Tech Team

Published : Feb 3, 2025, 5:21 PM IST

ഹൈദരാബാദ്: തങ്ങളുടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും പ്രാധാന്യം നൽകുന്ന ജനപ്രിയ മെസേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. ഇതിനായി ഇടക്കിടെ സുരക്ഷാ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ് എത്താറുണ്ട്. എന്നാൽ ഇസ്രയേൽ രഹസ്യാന്വേഷണ കമ്പനിയായ പാരഗൺ സൊല്യൂഷൻസ് തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ ചോർത്താനായി ചാരവൃത്തി നടത്തുന്നതായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് വാട്‌സ്‌ആപ്പ് ഇപ്പോൾ.

ഗ്രാഫൈറ്റ് എന്നറിയപ്പെടുന്ന അത്യാധുനിക സ്‌പൈവെയർ ഉപയോഗിച്ചാണ് തങ്ങളുടെ ഉപയോക്താക്കളുടെ വാട്‌സ്‌ആപ്പ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് ആരോപണം. മാധ്യമ പ്രവർത്തകരെയും ആക്‌ടിവിസ്റ്റുകളെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. സാധാരണയായി അജ്ഞാത നമ്പറിൽ നിന്നും വരുന്ന ലിങ്കുകളോ ഫയലുകളോ തുറക്കുമ്പോഴാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുക. എന്നാൽ ഉപയോക്താവ് യാതൊന്നിലും ക്ലിക്ക് ചെയ്യാതെ തന്നെ ഡിവൈസുകളിലെ ഡാറ്റകൾ ചോർത്താനാവുന്ന അത്യാധുനിക സ്‌പൈവെയർ ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവർത്തനമെന്നാണ് വാട്‌സ്‌ആപ്പ് ആരോപിക്കുന്നത്.

ഹാക്കർമാരുടെ ശ്രമങ്ങൾ തടയാൻ തങ്ങൾക്ക് സാധിച്ചതായാണ് മെറ്റ അവകാശപ്പെടുന്നത്. കമ്പനിക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുന്നതായും മെറ്റ പറയുന്നു. എന്നാൽ സംഭവത്തിൽ ഇസ്രയേൽ കമ്പനിയായ പാരഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലക്ഷ്യം മാധ്യമപ്രവർത്തകർ: മാധ്യമപ്രവർത്തകരും ആക്‌ടിവിസ്റ്റുകളും ഉൾപ്പെടെ ഏകദേശം 90ഓളം ഉപയോക്താക്കളെ ലക്ഷ്യം വെച്ചതായും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതായും വാട്‌സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഡാറ്റകൾ ചോർന്ന ഈ വിവരം വാട്‌സ്‌ആപ്പ് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇരകളായ ഉപയോക്താക്കൾ എവിടെയുള്ളവരാണെന്ന് വാട്‌സ്‌ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. പാരഗൺ സൊല്യൂഷൻസ് കമ്പനിക്കെതിരെ നിയമപരമായ നീക്കം നടത്താൻ ആരംഭിച്ചതായും വാട്‌സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ വിർജീനിയയിലാണ് പാരഗൺ സൊല്യൂഷൻസിന്‍റെ ഓഫിസ് പ്രവർത്തിക്കുന്നത്. പെഗാസസ് സോഫ്റ്റ്‌വെയറിന് സമാനമായി പേരുകേട്ട ഒന്നാണ് ഗ്രാഫൈറ്റ് സ്പൈവെയർ. ഇത് ഒരു ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്‌തു കഴിഞ്ഞാൽ വാട്ട്‌സ്ആപ്പ് പോലുള്ള എൻക്രിപ്റ്റ് ചെയ്‌ത ആപ്പുകൾ വഴി ഉപയോക്താക്കളുടെ ഫോട്ടോകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ ഗ്രാഫൈറ്റ് ഓപ്പറേറ്റർക്ക് ആക്‌സസ് ചെയ്യാനാവും.

ചാരപ്പണി ആർക്കുവേണ്ടി?
മറ്റ് സ്പൈവെയർ സ്ഥാപനങ്ങളെപ്പോലെ, പാരഗൺ സൊല്യൂഷൻസ് തങ്ങൾക്ക് ലഭിച്ച ഡാറ്റകൾ മറ്റ് സർക്കാർ ക്ലയന്‍റുകൾക്ക് വിൽക്കുകയാണ് ചെയ്യുക. ചാരപ്പണിക്ക് പാരഗൺ സൊല്യൂഷൻസിനോട് ആവശ്യപ്പെട്ടത് ആരാണെന്ന് വ്യക്തമല്ല. 35 ജനാധിപത്യ രാജ്യങ്ങൾ പാരഗണിന്‍റെ ക്ലയന്‍റുകളാണെന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീസ്, പോളണ്ട്, ഹംഗറി, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ പാരഗണിനെതിരെ മുൻപ് ആരോപണങ്ങൾ ഉന്നയിച്ചതിനാൽ തന്നെ ഈ രാജ്യങ്ങളുമായി പാരഗൺ ബിസിനസ് ചെയ്യുന്നില്ലെന്നാണ് വിവരം.

വാണിജ്യ ആവശ്യങ്ങൾക്കായി സ്പൈവെയർ നടത്തുന്നത് വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ സൂക്ഷ്‌മപരിശോധനയ്ക്കിടയിലാണ് 90ഓളം ഉപയോക്താക്കളെ ലക്ഷ്യം വെച്ചതായി മനസിലായത്. ദുരുപയോഗ ആരോപണങ്ങൾ കുറവായിരുന്നെങ്കിലും വാട്‌സ്‌ആപ്പിന്‍റെ ആരോപണങ്ങൾ പാരഗൺ സൊല്യൂഷൻസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

നിങ്ങളറിയാതെ വിവരങ്ങൾ ചോർത്തും: ഗ്രാഫൈറ്റ് സ്പൈവെയർ ഇൻസ്റ്റാൾ ചെയ്‌താൽ ഉപയോക്താവിന്‍റെ ഡിവൈസിന്‍റെ പൂർണനിയന്ത്രണം ഏറ്റെടുക്കാൻ കമ്പനിക്കാവും. തുടർന്ന് ഉപയോക്താക്കളുടെ ഡിവൈസുകളിലെ ഫോട്ടോകൾ, വീഡിയോകൾ വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ കമ്പനി ചോർത്തും. അതിനാൽ തന്നെ ഇത്തരം സ്‌പൈവെയറിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി സുരക്ഷ ശക്തമാക്കാനുള്ള ശ്രമത്തിലാണ് മെറ്റ. തങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കുമായി വാട്‌സ്‌ആപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

സ്പൈവെയറിൽ നിന്ന് നിങ്ങളുടെ വാട്‌സ്‌ആപ്പ് എങ്ങനെ സുരക്ഷിതമാക്കാം?

  • വാട്‌സ്‌ആപ്പ് ഇടയ്‌ക്കിടെ അപ്‌ഡേറ്റ് ചെയ്യുക
  • അജ്ഞാത നമ്പറിൽ നിന്ന് ലിങ്കോ ഫയലോ ലഭിച്ചാൽ പ്രതികരിക്കരുത്. നമ്പർ ബ്ലോക്ക് ചെയ്യുക
  • ടൂ-ഫാക്‌ടർ ഓതന്‍റിഫിക്കേഷൻ ഓണാക്കുക
  • ഫോണിന്‍റെ സെറ്റിങ്‌സ് എടുത്ത് ആപ്പ് പെർമിഷൻ ഇടയ്‌ക്കിടെ പരിശോധിക്കുക

Also Read:

  1. 'ഡീപ്‌സീക്ക് നിർമ്മിച്ചത് ഓപ്പൺഎഐയുടെ ഡാറ്റകൾ ഉപയോഗിച്ച്, ഡാറ്റകൾ ചോർന്നതായി കണ്ടെത്തി, തെളിവുകളുണ്ട്': ആരോപണങ്ങളുമായി ഓപ്പൺ എഐ
  2. കൽപന ചൗള വിടവാങ്ങിയിട്ട് 22 വർഷം: പേടകം കത്തിയമർന്നത് ഭൂമിയിലെത്തുന്നതിന് വെറും 16 മിനിറ്റ് മുൻപ്; അന്ന് എന്ത് സംഭവിച്ചു?
  3. രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്‌സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
  4. ഗൂഗിൾപേയിൽ നിങ്ങളറിയാതെ പണം നഷ്‌ട്ടപ്പെടുന്നുണ്ടോ? കാരണം ഇതാകാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.