ഇന്ന് മുതൽ ഏഴ് ദിവസം ഇനി പ്രണയഭരിതമായിരിക്കും. പ്രണയിക്കുന്നവർക്കും പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കുവർക്കുമായി വീണ്ടും ഒരു വാലന്‍റൈൻസ് ഡേ വന്നെത്തിയിരിക്കുകയാണ്. ഫെബ്രുവരി 14ലാണ് വാലന്‍റൈൻസ് ഡേ എങ്കിലും അതിന് തൊട്ട് മുമ്പുള്ള ഏഴ് ദിവസവും പ്രധാനപ്പെട്ടതാണ്.
വാലന്‍റൈൻസ് ഡേയ്ക്ക് ഇന്ന് (ഫെബ്രുവരി 7) തുടക്കമാവുകയാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഇന്നാണ് റോസ് ഡേ ആയി ആഘോഷിക്കുന്നത്. പ്രണയത്തിന്‍റെ പ്രതീകമായ ചുവന്ന റോസാ പുഷ്‌പത്തെ ഓർമിപ്പിക്കുന്ന ദിനമാണ് റോസ് ഡേ.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_8.jpg)
പണ്ട് മുതലേ സ്‌നേഹത്തിന്‍റെ പ്രതീകമായാണ് പൂക്കളെ കാണുന്നത്. അതിൽ പ്രണയത്തിന്‍റെ പ്രതീകമാണ് ചുവന്ന റോസാ പൂക്കൾ. പ്രണയിനിക്ക് ചുവന്ന റോസാപ്പൂവോ അഥവ ചുവന്ന റോസാപ്പൂക്കൾ ഉപയോഗിച്ച് ഒരു പൂച്ചെണ്ടോ നൽകി പരസ്‌പരമുള്ള സ്നേഹത്തെ ഈ റോസ് ദിനത്തിൽ കൂടുതൽ ദൃഢമാക്കാം.
മനോഹരമായ പൂക്കൾ സ്വീകരിക്കാൻ ഇഷ്‌ടപ്പെടാത്തതായി ആരുമുണ്ടാകില്ല എന്നതാണ് സത്യം. എന്നാൽ റോസാപ്പൂവിന്‍റെ ഓരോ നിറത്തിനും വ്യത്യസ്‌തമായ ആശയങ്ങളാണ് ഉള്ളത്. ആളുകൾ പലപ്പോഴും ഈ ദിവസം അവരുടെ പ്രിയപ്പെട്ടവർക്ക് റോസാപ്പൂക്കൾ നൽകുമ്പോൾ, ആ റോസാപ്പൂവിന്‍റെ നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരുപാട് അർത്ഥങ്ങളുണ്ട്, അവ വ്യത്യസ്‌ത വികാരങ്ങളെ പ്രതീകപ്പെടുത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ നിറത്തിലുള്ള റോസാ പൂവിലും ഒളിഞ്ഞിരിക്കുന്ന അർഥം അറിയാം:
- ചുവന്ന റോസാപ്പൂക്കൾ: പ്രണയത്തിന്‍റെ പ്രതീകമാണ് ചുവന്ന റോസാപ്പൂക്കൾ. റോസ് ദിനത്തിലും വാലന്‍റൈൻസ് ദിനത്തിലും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുവന്ന റോസാ പൂക്കൾ. നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ചുവന്ന റോസാപ്പൂവോ ചുവന്ന റോസാപ്പൂക്കളുടെ പൂച്ചെണ്ടോ സമ്മാനിക്കാം. ചുവന്ന റോസാ പൂക്കൾ നൽകി പ്രണായാതുരമായി നിങ്ങൾക്ക് നിങ്ങളുടെ പ്രണയം പങ്കുവയ്‌ക്കാം.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_13.jpg)
- പിങ്ക് റോസാപ്പൂക്കൾ: ഒരു വ്യക്തിയോടുള്ള ആരാധനയുടെ പ്രതീകമാണ് പിങ്ക് റോസാ പൂക്കൾ. അവ പലപ്പോഴും സന്തോഷം, കൃതജ്ഞത എന്നീ വികാരങ്ങളെയാണ് പ്രതീകപ്പെടുത്തുന്നത്. പ്രണയിനികൾക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പിങ്ക് റോസാ പൂക്കൾ നൽകാവുന്നതാണ്. പിങ്ക് റോസാപ്പൂക്കളുടെ വ്യത്യസ്‌ത ഷേഡുകൾക്കും വ്യത്യസ്‌ത അർത്ഥങ്ങളുണ്ട്. ഉദാഹരണത്തിന്, ഇളം പിങ്ക് റോസാപ്പൂക്കൾ ആരാധന, സൗമ്യത, സന്തോഷം എന്നിവയെ പ്രതീകപ്പെടുത്തുന്നു. അതേസമയം, ഇരുണ്ട പിങ്ക് റോസാപ്പൂക്കൾ നന്ദി പ്രകടിപ്പിക്കാനാണ് നൽകുന്നത്. ഒരു ബന്ധത്തിന്‍റെ തുടക്കത്തിൽ തന്നെ ഒരാൾക്ക് അവരുടെ പങ്കാളിക്ക് പിങ്ക് റോസാപ്പൂക്കൾ നൽകാം.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_2.jpg)
- വെളുത്ത റോസാപ്പൂക്കൾ: വെളുത്ത റോസാപ്പൂക്കൾ വിശുദ്ധി, നിഷ്‌കളങ്കത, ജീവിതത്തിലെ പുതിയ തുടക്കങ്ങൾ എന്നിവയെ പ്രതീകപ്പെടുത്തുന്നു. വിവാഹങ്ങളുമായും പുതിയ തുടക്കങ്ങളുമായും അവ ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരാൾക്ക് നൽകാവുന്നതാണ്. ഒരാൾ പ്രണയിച്ച് തുടങ്ങുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയോട് ആരാധന തോന്നുമ്പോൾ അവർക്ക് ഈ വെളുത്ത റോസാ പൂക്കൾ സമ്മാനിക്കാവുന്നതാണ്.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_7.jpg)
- മഞ്ഞ റോസാപ്പൂക്കൾ: മഞ്ഞ നിറം പോലെ തന്നെ, മഞ്ഞ നിറത്തിലുള്ള റോസാപ്പൂക്കളും സന്തോഷം, പോസിറ്റിവിറ്റി എന്നിവയെ പ്രതീകപ്പെടുത്തുന്നു. ചുവന്ന റോസാപ്പൂക്കളിൽ നിന്ന് വ്യത്യസ്‌തമായി മഞ്ഞ റോസാപ്പൂക്കൾക്ക് പ്രണയവുമായി ബന്ധപ്പെട്ട അർത്ഥങ്ങളൊന്നുമില്ല. പകരം, അവ ശക്തമായ ബന്ധങ്ങളെയും മറ്റുള്ളവർക്കുള്ള ആശംസകളെയും പ്രതീകപ്പെടുത്തുന്നു. അതിനാൽ, സുഹൃത്തുക്കൾക്ക് മഞ്ഞ റോസാപ്പൂക്കൾ നൽകുന്നത് തികച്ചും ഉചിതമാണ്, കാരണം അത് അവരുടെ ദിവസത്തെ തീർച്ചയായും സന്തോഷപൂർണമാക്കും.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_3.jpg)
- ഓറഞ്ച് റോസാപ്പൂക്കൾ: ഓറഞ്ച് റോസാപ്പൂക്കൾ ആഗ്രഹം, ആവേശം, ആകർഷണം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ആരെങ്കിലും നിങ്ങൾക്ക് ഒരു ഓറഞ്ച് റോസ് തന്നാൽ അല്ലെങ്കിൽ നിങ്ങൾ ആർക്കെങ്കിലും ഓറഞ്ച് റോസാപ്പൂക്കൾ നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ, അത് അയാളോടുള്ള ആകർഷണത്തെയാണ് സൂചിപ്പിക്കുന്നത്. ഓറഞ്ച് റോസാ പൂക്കളും പ്രണയത്തിന്‍റെ പ്രതീകമാണ്.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_5.jpg)
- ലാവെൻഡർ റോസാപ്പൂക്കൾ: ലാവെൻഡർ റോസാപ്പൂക്കൾ വളരെ സവിശേഷമാണ്. ആദ്യ കാഴ്‌ചയിൽ തന്നെ ഒരു വ്യക്തിയോട് പ്രണയം തോന്നുന്നുവെങ്കിൽ അവർക്ക് നിങ്ങൾക്ക് ലാവൻഡർ പൂക്കൾ സമ്മാനിക്കാം. അതിനാൽ, നിങ്ങൾ ആർക്കെങ്കിലും ഒരു ലാവെൻഡർ റോസ് നൽകിയാൽ അത് നിങ്ങളുടെ പ്രണയത്തെയോ അവരോടുള്ള ആകർഷണത്തെയോ പ്രതീകപ്പെടുത്തും. ലാവൻഡർ പൂക്കൾ ലഭിക്കുന്നവർക്കും ആ പൂക്കൾ ഏറെ പ്രിയപ്പെട്ടാതായി മാറും.
റോസ് ഡേ ആശംസകൾ:
- എന്‍റെ ജീവിതത്തെ സ്നേഹവും സന്തോഷവും കൊണ്ട് വിരിയിക്കുന്ന റോസാപ്പൂവിന് ഒരായിരം റോസ് ദിനാശംസകൾ!
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_1.jpg)
- റോസാപ്പൂ വെറുമൊരു പൂവല്ല, അത് സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വാത്സല്യത്തിന്‍റെയും പ്രതീകമാണ്. ഹാപ്പി റോസ് ഡേ.
![ROSE DAY VALENTINES WEEK 2025 SIGNIFICANCE AND MEANING OF ROSES റോസ് ഡേ ആശംസകൾ](https://etvbharatimages.akamaized.net/etvbharat/prod-images/07-02-2025/23491159_14.jpg)
- മുള്ളില്ലാതെ റോസാപ്പൂ വിരിയില്ല, അതുപോലെ വെല്ലുവിളികളില്ലാതെ നമ്മുടെ പ്രണയത്തിനും നിലനിൽപ്പില്ല.
- റോസാപ്പൂക്കൾ സൗന്ദര്യവും സുഗന്ധവും കൊണ്ടുവരുന്നതുപോലെ, നിന്റെ സ്നേഹം എന്റെ ഹൃദയത്തിന് സന്തോഷം നൽകുന്നു.
Also Read: ഇനി പ്രണയം പൂക്കുന്ന ദിനങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ആശംസകള്‍ ഇതാ