കേരളം

kerala

ETV Bharat / technology

സ്‌മാർട്ട്‌ഫോണിന് അഡിക്‌റ്റ് ആണോ നിങ്ങൾ? അമിതമായ ഉപയോഗം ശരീരത്തെ ബാധിച്ച് തുടങ്ങിയോ? തിരിച്ചറിയാം - EXCESSIVE MOBILE PHONE USE IMPACTS - EXCESSIVE MOBILE PHONE USE IMPACTS

നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്‌മാർട്ട്‌ഫോണിന്‍റെ അമിത ഉപയോഗം മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. സ്‌മാർട്ട്‌ഫോൺ ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളും അവ എങ്ങനെ കുറയ്‌ക്കാമെന്നും ചുവടെ നൽകിയിരിക്കുന്നു.

EXCESSIVE MOBILE PHONE USE  MOBILE PHONE USE IMPACTS ON HEALTH  സ്‌മാർട്ട്‌ഫോൺ അഡിക്‌ഷൻ  സ്‌മാർട്ട്‌ഫോൺ ഉപയോഗം
Representative image (ETV Bharat- File image)

By ETV Bharat Tech Team

Published : Sep 4, 2024, 7:38 PM IST

ഹൈദരാബാദ്: ആശയവിനിമയം സുഖമമാക്കാനും കൂടുതൽ സൗകര്യപ്രദമാക്കാനും ആണ് മൊബൈൽ ഫോൺ തുടക്കത്തിൽ നമ്മെ സഹായിച്ചത്. എന്നാൽ ഇന്ന് മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഊണിലും ഉറക്കത്തിലും ഫോൺ കൂടെയുണ്ടാകും. ഈ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിൻ്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമായി മാറിയതിന്‍റെ തെളിവാണ് ഇത്.

എന്നാൽ മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം നമ്മുടെ ആരോഗ്യത്തെ വിനാശകരമായി ബാധിക്കുമെന്നതാണ് സത്യം. ശാരീരിക അസ്വാസ്ഥ്യങ്ങൾ മുതൽ മാനസികാരോഗ്യത്തിനെ വരെ ബാധിക്കുന്ന തരത്തിൽ വ്യാപിച്ചിരിക്കുന്നതാണ് മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം കൊണ്ടുള്ള അനന്തരഫലങ്ങൾ. അവ ശാരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാം.

ശാരീരിക പ്രശ്‌നങ്ങൾ:

  • കഴുത്തുവേദനയും നടുവേദനയും
  • കാഴ്‌ചക്കുറവ്, കണ്ണിന് താഴെ വരുന്ന ഡാർക്ക് സർക്കിൾ, കണ്ണിന് വേദന
  • അമിതവണ്ണം
  • ഉറക്കകുറവ്
  • ക്ഷീണം

മാനസിക പ്രശ്‌നങ്ങൾ:

  • സമ്മർദ്ദം
  • ഉത്കണ്‌ഠ
  • വിഷാദരോഗം
  • ശ്രദ്ധക്കുറവ്
  • ഉദാസീനത, ഉന്മേഷക്കുറവ്

സ്‌മാർട്ട്‌ഫോണിന് ആസക്തരാണോ നിങ്ങൾ?

മുതിർന്നവരും കുട്ടികളുമടക്കം ഇന്ന് സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിന് അടിമപ്പെട്ടവരാണ്. നിങ്ങൾ സ്‌മാർട്ട്‌ഫോണിന് അഡിക്‌റ്റ് ആണോ എന്ന് പരിശോധിക്കണോ? എങ്കിൽ ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് നോക്കൂ..

  • ഇടയ്‌ക്കിടെ ഫോൺ പരിശോധിക്കുക
  • ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ അസ്വസ്ഥതകൾ പ്രകടമാക്കുക
  • പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളും ബന്ധങ്ങളും അവഗണിക്കുക
  • സംതൃപ്‌തി ലഭിക്കാൻ സ്‌ക്രീൻ സമയം വർധിപ്പിക്കുക

വിദഗ്‌ധർ പറയുന്നത്:

അമിതമായ ഫോൺ ഉപയോഗം ആരോഗ്യത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നതെന്ന് സെൻ്റർ ഫോർ ഇൻ്റർനെറ്റ് ആൻഡ് ടെക്നോളജി അഡിക്ഷൻ സ്ഥാപകനായ ഡോ. ഡേവിഡ് ഗ്രീൻഫീൽഡ് മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ഫോൺ ഉപയോഗത്തിനായി മാർഗ നിർദ്ദേശങ്ങൾ വെയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

സ്‌മാർട്ട്‌ഫോൺ ഉപയോഗം കുറയ്‌ക്കുന്നതിന് വിദഗ്‌ധർ ശുപാർശ ചെയ്യുന്നത്:

  • സ്ക്രീൻ ടൈം പരിധികളും ഷെഡ്യൂളുകളും സജ്ജീകരിക്കുക
  • ശാരീരിക പ്രവർത്തനങ്ങളിലും മറ്റ് പുറം ജോലികളിലും ഏർപ്പെടുക
  • ശ്രദ്ധയും ധ്യാനവും പരിശീലിക്കുക
  • ഫോൺ രഹിത സമയങ്ങൾ ക്രമീകരിക്കുക

ആശയവിനിമയവും വിവരങ്ങൾ നൽകലുമാണ് മൊബൈൽ ഫോണുകളുടെ പ്രാഥമിക ആവശ്യം. എന്നാൽ അവയുടെ അമിത ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. ശരിയായ ശീലങ്ങൾ ഫോൺ ഉപയോഗത്തിൽ കൊണ്ടുവരുന്നതിലൂടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ആരോഗ്യം ശ്രദ്ധിക്കാനും കഴിയും.

Also Read: ഉപയോഗത്തിനിടയിൽ ഫോൺ ചൂടാവുന്നുണ്ടോ? ഇങ്ങനെ ചെയ്‌തു നോക്കൂ

ABOUT THE AUTHOR

...view details