ETV Bharat / sports

ക്യാപ്‌റ്റന്‍റെ തകർപ്പന്‍ സെഞ്ചുറി; ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ - INDIA WINS ODI SEALS SERIES VICTORY

ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് ജയം.

INDIA VS ENGLAND ODI  INDIAN CRICKEN MATCH  INDIA WINS ODI SERIES  ROHIT SHARMA CENTURY ODI
Rohit Sharma hits his 32nd ODI Century against England in the second ODI in Cuttack on Sunday (AP)
author img

By ETV Bharat Kerala Team

Published : Feb 9, 2025, 10:21 PM IST

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് വിജയം കണ്ടു. ഇംഗ്ലണ്ടിന്‍റെ 304 റണ്‍സ്, 33 പന്ത് ശേഷിക്കേ മറികടന്നാണ് ഇന്ത്യ വിജയമുറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനം വിജയിച്ച ഇന്ത്യയ്ക്ക് ഒരു മത്സരം ശേഷിക്കേ തന്നെ പരമ്പര സ്വന്തമാക്കാനായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

76 പന്തുകളിൽ നിന്ന് സെഞ്ച്വറിയടിച്ച ക്യാപ്‌റ്റന്‍ രോഹിത് ശർമയുടെ മികച്ച പ്രകടനം വിജയത്തിൽ നിർണായകമായി. രോഹിത് ശർമയുടെ രാജ്യാന്തര മത്സരങ്ങളിലെ 49 -ാമത്തെയും ഏകദിന ക്രിക്കറ്റിലെ 32 -ാമത്തെയും സെഞ്ച്വറി ആണിത്. 90 പന്തിൽ 119 റണ്‍സെടുത്ത രോഹിത്ത് ലിയാം ലിവിങ്സ്റ്റണിന്‍റെ 30ാം ഓവറിൽ ആദിൽ റാഷിദിന്‍റെ ക്യാച്ചിലാണ് പുറത്തായത്. ശുഭ്‌മാൻ ഗില്ലും (52 പന്തിൽ 60) അർധ സെഞ്ചറിയുമായി ബാറ്റിങിൽ തിളങ്ങി.

Also Read:രഞ്ജി ക്വാര്‍ട്ടര്‍: കേരളത്തിന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച; ജമ്മു കശ്‌മീര്‍ ലീഡിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.