ഹൈദരാബാദ്: പ്രമുഖ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളായ വിവോയും മോട്ടോറോളയും പുറത്തിറക്കിയ രണ്ട് സ്‌മാർട്ട്‌ഫോണുകളാണ് വിവോ വി30 ഇ, മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ എന്നിവ. പുത്തൻ ഫീച്ചറുകളുമായി 2024 മെയ് 2നാണ് വിവോ വി 30 ഇ പുറത്തിറക്കിയത്. 5,500 എംഎഎച്ച് ബാറ്ററി, ത്രീ ഡി കർവ്‌ഡ് ഡിസ്‌പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയത്. ഇതിന് ആഴ്‌ച്ചകൾക്ക് മുൻപ് പുറത്തിറക്കിയ മോട്ടോറോളയുടെ ഫോണാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ. നിലവിൽ ഇ-കൊമേഴ്‌ഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഏകദേശം 25,000 രൂപയിൽ താഴെയാണ് രണ്ട് ഫോണുകളുടെയും പ്രാരംഭവില. വിലയും മറ്റ് ഫീച്ചറുകളും താരതമ്യം ചെയ്യുമ്പോൾ ഏത് ഫോണാണ് മികച്ചതെന്ന് പരിശോധിക്കാം..
ഡിസ്‌പ്ലേ: 120 ഹെട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.78 ഇഞ്ച് AMOLED ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് വിവോയുടെ വി30 ഇ മോഡലിൽ നൽകിയിരിക്കുന്നത്. 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ലഭിക്കും. അതേസമയം 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോറോളയുടെ എഡ്‌ജ് 50 ഫ്യൂഷനിൽ നൽകിയിരിക്കുന്നത്.
![VIVO V30E PRICE INDIA MOTOROLA EDGE 50 FUSION PRICE INDIA വിവോ മോട്ടോറോള](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23508698_vivo.jpg)
ക്യാമറ: ഒഐഎസോട് കൂടിയ 50 എംപി മെയിൻ ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് വി30 ഇ ഫോണിന്‍റെ ക്യാമറ സജ്ജീകരണം. അതേസമയം മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷന് 50 എംപി, 13 എംപി അൾട്രാവൈഡ് ആംഗിൾ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രൊസസർ: ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റ് ആണ് വിവോയുടെ വി30 ഇയ്‌ക്ക് കരുത്തേകുന്നത്. അതേസമയം പ്രൊസസർ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റിലാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ പ്രവർത്തിക്കുക.
സ്റ്റോറേജ്: 8 ജിബി+ 128 ജിബി, 8 ജിബി+ 256 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് വിവോയുടെ ഫോൺ ലഭ്യമാവുക. അതേസമയം 8 ജിബി+128 ജിബി, 12 ജിബി+256 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് മോട്ടോറോളയുടെ ഫോൺ ലഭ്യമാവുക.
![VIVO V30E PRICE INDIA MOTOROLA EDGE 50 FUSION PRICE INDIA വിവോ മോട്ടോറോള](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23508698_motorola.jpg)
ബാറ്ററി, ചാർജിങ്: 5500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള വി30 ഇ 44 വാട്ട് ഫ്ലാഷ് ചാർജിങ് പിന്തുണയ്‌ക്കും. 68 വാട്ട് ടർബോപവർ ചാർജിങ് പിന്തുണയ്‌ക്കുന്ന 5000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷനിൽ നൽകിയിരിക്കുന്നത്.
ഐപി റേറ്റിങ്: വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി ഐപി 64 റേറ്റിങാണ് ഫോണിന് നൽകിയിരിക്കുന്നത്. അതേസമയം എഡ്‌ജ് 50 ഫ്യൂഷന് ഐപി 68 റേറ്റിങ് ലഭിച്ചിട്ടുണ്ട്.
കളർ ഓപ്‌ഷനുകൾ: വെൽവെറ്റ് റെഡ്, സിൽക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് വിവോ വി30 ഇ ലഭ്യമാവുക. അതേസമയം മാർഷ്‌മാല്ലോ ബ്ലൂ, ഹോട്ട് പിങ്ക്, ഫോറസ്റ്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ ലഭ്യമാവുക.
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വി30 ഇ പ്രവർത്തിക്കുക. അതേസമയം ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് എഡ്‌ജ് 50 ഫ്യൂഷൻ പ്രവർത്തിക്കുക. ഈ ഫോൺ 3 വർഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡ് നൽകും.
ഭാരം: വി30 ഇയുടെ വെൽവെറ്റ് റെഡ് നിറത്തിലുള്ള ഫോണിന് 188 ഗ്രാം ഭാരമുണ്ട്. അതേസമയം സിൽക്ക് ബ്ലൂ നിറത്തിലുള്ള ഫോണിന് 179 ഗ്രാം ഭാരമുണ്ട്. മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷന്‍റെ ഭാരം 175 ഗ്രാം ആണ്.
വില: വിവോയുടെ വി30 ഇയുടെ 128 ജിബി വേരിയന്‍റിന് 24,658 രൂപയാണ് ഫ്ലിപ്‌കാർട്ടിലെ വില. മറ്റ് സ്റ്റോറേജ് ഓപ്‌ഷനുകൾക്കും കളർ ഓപ്‌ഷനുകൾക്കും അനുസരിച്ച് വില വർധിക്കും. ആമസോണിൽ ഈ ഫോണിന് 24,590 രൂപയാണ് പ്രാരംഭവില. മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷന്‍റ 8 ജിബി+128 ജിബി വേരിയന്‍റിന് ഫ്ലിപ്‌കാർട്ടിൽ 20,999 രൂപയാണ് വില. അതേസമയം ആമസോണിൽ ഇതിന്‍റെ വില 21,089 രൂപയാണ്.
Also Read:
- കൂടുതൽ കാലം ഈട് നിൽക്കുന്ന ഫോണാണോ വേണ്ടത്? വിവോ വി 50 വരുന്നു, അഞ്ച് വർഷത്തെ സ്‌മൂത്ത് പെർഫോമൻസ് ഗ്യാരണ്ടി!! ലോഞ്ച് ഫെബ്രുവരി 17ന്
- iQOO നിയോ 10 ആർ vs നത്തിങ് ഫോൺ 3എ: മാർച്ചിൽ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കും; മികച്ചതേത്? താരതമ്യം ചെയ്യാം...
- വൺപ്ലസ് 13 സീരീസിലേക്ക് ഒരു ഫോൺ കൂടെ വരുന്നു: ക്യാമറ വിവരങ്ങൾ ചോർന്നു; എന്തൊക്കെ പ്രതീക്ഷിക്കാം..?
- ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്
- വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ബുക്കിങുകൾ: സാംസങ് ഗാലക്‌സി എസ് 25 സീരീസിന് ഇന്ത്യയിൽ ലഭിച്ചത് മികച്ച പ്രതികരണം