ETV Bharat / lifestyle

ബെറ്റ ബ്രീഡിങ് ഇത്ര എളുപ്പമായിരുന്നോ?, വിശദമായി അറിയാം... - HOW TO BREED FIGHTER FISH

അല്‍പം ക്ഷമയുണ്ടെങ്കില്‍ ബെറ്റ മത്സ്യങ്ങളെ ബ്രീഡ് ചെയ്യുന്നത് ഏറെ എളുപ്പമാണ്. വര്‍ണച്ചിറക് വിടര്‍ത്തിയുള്ള ഇവയുടെ പ്രണയ നൃത്തം കണ്ടിരിക്കാന്‍ തന്നെ രസമാണ്.

FIGHTER FISH CARING  HOW TO GROW BETTA FISH FASTER  ബെറ്റ ഫിഷ് ബ്രീഡിങ്  AGRICULTURE NEWS MALAYALAM
betta fish (GETTY)
author img

By ETV Bharat Kerala Team

Published : Feb 10, 2025, 1:27 PM IST

ര്‍ണച്ചിറകുകളുമായി ആരെയും ആകര്‍ഷിക്കുന്ന കുഞ്ഞന്‍ മത്സ്യങ്ങളാണ് ബെറ്റ ഫിഷ് എന്ന ഫൈറ്റര്‍ ഫിഷ്. അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സൗന്ദര്യമേറിയ ഇനങ്ങളില്‍ ഒന്നായ ഇവ മിക്കവരുടേയും അക്വേറിയങ്ങളില്‍ സ്ഥാനം നേടിയിട്ടുണ്ട്. പ്രത്യേക പരിചരണം ആവശ്യമില്ലെന്നത് ഇവയെ വളര്‍ത്തുന്നത് കൂടുതല്‍ എളുപ്പമാക്കാറുണ്ട്.

ഒരാഴ്‌ച വരെ ഭക്ഷണമില്ലാതെ തന്നെ ഇവയ്‌ക്ക് ജീവിക്കാന്‍ കഴിയും. ഇതിനു പുറമെ വെള്ളത്തിലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞാലും ഇവ അതിജീവിക്കും. അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് ഓക്‌സിജൻ വലിച്ചെടുക്കാനുള്ള കഴിവാണ് ഫൈറ്റർ ഫിഷുകളെ ഇതിന് സഹായിക്കുന്നത്. മറ്റു മത്സ്യങ്ങള്‍ തന്‍റെ വാസസ്ഥലത്ത് വരുന്നത് ഇവയ്‌ക്ക് തീരെ ഇഷ്‌ടമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രത്യേകിച്ച് ആണ്‍ മത്സ്യങ്ങള്‍ തന്‍റെ ഇടത്തിലേക്ക് എത്തുന്ന മറ്റ് മത്സ്യങ്ങളെ ആക്രമിച്ച് ഓടിക്കും. അതിനാല്‍ തന്നെ ഇവയുടെ ബ്രീഡിങ് എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് മിക്കപേര്‍ക്കും ധാരണയുണ്ടാവില്ല. എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവച്ചാല്‍ ബെറ്റ ഫിഷുകളെ എളുപ്പം ബ്രീഡ് ചെയ്യാം. ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത് ഇങ്ങനെ...

FIGHTER FISH CARING  HOW TO GROW BETTA FISH FASTER  ബെറ്റ ഫിഷ് ബ്രീഡിങ്  AGRICULTURE NEWS MALAYALAM
betta fish (GETTY)

മത്സ്യങ്ങളുടെ തിരഞ്ഞെടുപ്പ്

തിളക്കമുള്ള നിറങ്ങളും നീളമുള്ള ചിറകുകളുമുള്ള ആരോഗ്യമുള്ള ആൺ മത്സ്യത്തെയാണ് ബ്രീഡിങ്ങിനായി എടുക്കേണ്ടത്. ആണിനെക്കാൾ ഭാരം കുറഞ്ഞതും ചെറുതുമായ ശരീരഘടനയുള്ള ആരോഗ്യമുള്ള പെൺ മത്സ്യത്തെ ജോഡിയാക്കാം. പെൺ ബെറ്റ പ്രജനനത്തിന് തയ്യാറാകുമ്പോൾ വയര്‍ അല്‍പം വീര്‍ത്തതായി കാണപ്പെടും.

ടാങ്ക് തയ്യാറാക്കാം

പ്രജനനത്തിന് ഉപയോഗിക്കുന്ന ടാങ്കില്‍ ഇവയ്‌ക്ക് ഒളിഞ്ഞിരിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഉണ്ടാക്കുന്നതും ജല സസ്യങ്ങള്‍ നടുന്നതും നല്ലതാണ്. ആൺ മത്സ്യം കുമിളകള്‍ കൊണ്ട് കൂടൊരുക്കി അതിന് അകത്താണ് മുട്ടകള്‍ സൂക്ഷിക്കുക. അതിന് സഹായിക്കുന്നതിന് ജലനിരപ്പ് 10-15 സെന്‍റി മീറ്ററില്‍ വയ്‌ക്കുന്നതാണ് നല്ലത്. കുമിളകള്‍ അടുക്കിവയ്‌ക്കുന്നതിന് സഹായിക്കാന്‍ വാഴയിലയോ അല്ലെങ്കില്‍ ബദാം ഇലയോ ഇട്ടുവയ്‌ക്കാം.

പരിചയപ്പെടുത്തല്‍

ആദ്യം ആണ്‍ മത്സ്യത്തെയാണ് ടാങ്കിലേക്ക് ഇറക്കി വിടേണ്ടത്. പിന്നീട് പെണ്‍ മത്സ്യത്തെ പരിചയപ്പെടുത്താം. ഇതിനായി സുതാര്യമായ ഒരു പാത്രത്തില്‍ (ചില്ലിന്‍റെയോ പ്ലാസ്റ്റിക്കിന്‍റെയോ കുപ്പികള്‍ ഉപയോഗിക്കാം) ആണ്‍ മത്സ്യത്തിന് കാണാവുന്ന രീതിയില്‍ പെണ്‍ മത്സ്യത്തെ ടാങ്കിലേക്ക് ഇറക്കി വയ്‌ക്കുകയാണ് ചെയ്യേണ്ടത്.

നേരിട്ട് ഇറക്കിയാല്‍ ആണ്‍ മത്സ്യം പെണ്ണിനെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. തമ്മില്‍ കാണുന്നതോടെ ആൺ മത്സ്യം കുമിളകള്‍ കൊണ്ട് കൂടൊരുക്കാന്‍ ആരംഭിക്കുകയും പെണ്ണിനെ ആകർഷിക്കാൻ ചിറകുകൾ വിടർത്തുകയും ചെയ്യും.

ഇണ ചേരാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ പെണ്‍ മത്സ്യം തന്‍റെ ചെകിള വിടര്‍ത്തുകയും ആണ്‍ മത്സ്യത്തെ സമീപിക്കുകയും ചെയ്യും. ഇത്തരം സാഹച്യത്തില്‍ ഇവര്‍ക്ക് ഇടയിലുള്ള മറ നീക്കാം. എന്നാല്‍ രണ്ട് മത്സ്യങ്ങളുടേയും പെരുമാറ്റം സൂക്ഷ്‌മായി നിരീക്ഷിക്കേണ്ടതുണ്ട്. ആൺ ബൈറ്റ പെണ്ണിനെ ചുറ്റിപ്പിടിച്ച് മുട്ടകൾ പുറത്തെത്തിക്കുകയും ബീജസങ്കലനം നടത്തുകയും ചെയ്യും. ഇതിനിടയിലുള്ള ഇവയുടെ പ്രണയ നൃത്തം കണ്ടിരിക്കാന്‍ രസകരമാണ്. വായില്‍ ശേഖരിച്ചാണ് അണ്‍ മത്സ്യം മുട്ടകള്‍ കുമിളക്കൂടുകളിലേക്ക് എത്തിക്കുക.

മുട്ടകളുടെ സംരക്ഷണം ആണ്‍ മത്സ്യത്തിന്

മുട്ടയിട്ടതിന് തൊട്ടുപിന്നാലെ പെണ്ണിനെ ടാങ്കില്‍ നിന്നും നീക്കം ചെയ്യാം. മുട്ടകള്‍ വിരിയുന്നത് വരെ ആണ്‍ മത്സ്യത്തിനാണ് സംരക്ഷണ ചുമതല. ഏകദേശം മൂന്ന് മുതല്‍ നാല് ദിവത്തിനുള്ളില്‍ മുട്ടയില്‍ നിന്നും കുഞ്ഞുങ്ങള്‍ പുറത്ത് വരും.

ഇതിന് ശേഷം ആണ്‍ മത്സ്യത്തേയും നീക്കം ചെയ്യാം. തുടക്കത്തില്‍ സൂക്ഷ്‌മ ജീവികളെയാണ് ഇവയ്‌ക്ക് ഭക്ഷണമായി നല്‍കേണ്ടത്. തുടര്‍ന്ന് ബെറ്റ മത്സ്യങ്ങള്‍ക്കായുള്ള പ്രത്യേക ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങാം. ഏകദേശം മൂന്ന് ആഴ്‌ചകള്‍ക്ക് ശേഷം മത്സ്യക്കുഞ്ഞുങ്ങള്‍ അവയുടെ നിറങ്ങള്‍ കാണിക്കാന്‍ തുടങ്ങും.

പ്രായപൂർത്തിയാകുമ്പോൾ തമ്മില്‍ തമ്മിലുള്ള ആക്രമണം ഒഴിവാക്കാൻ ആൺ മത്സ്യങ്ങളെ വേർതിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അല്‍പം ക്ഷമ ആവശ്യമായ കാര്യമാണ് ബെറ്റ ബ്രീഡിങ് എന്നതാണ്.

ALSO READ: കൊതുക് ശല്യം സഹിക്കാനാവുന്നില്ലേ?; ഈ ചെടികള്‍ നട്ടുനോക്കൂ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.