ശ്രീനഗർ: മഞ്ഞ് മൂടിയ കൊടുമുടികൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, ശാന്തമായ തടാകങ്ങൾ ഇങ്ങനെ പ്രകൃതിഭംഗിയാൽ സമ്പന്നമാണ് സ്വർഗ ഭൂമി എന്നറിയപ്പെടുന്ന ജമ്മു കശ്‌മീർ. ഭൂമിയിലെ ഒരു സ്വർഗം തന്നെയാണിത്. മഞ്ഞും തണുപ്പും അധികരിച്ചതോടെ നിരവധി സഞ്ചാരികളാണ് ദിനംപ്രതി കശ്‌മീരിന്‍റെ ഭംഗിയാസ്വദിക്കാനായെത്തുന്നത്.
![SHIKARA RIDES ON DAL LAKE SRINAGAR TOURISTS ENJOY SHIKARA RIDES മഞ്ഞിൽ പുതഞ്ഞ് കശ്‌മീർ KASHMIR BEST TOURIST DESTINATION](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23511376_5.jpg)
കൊടും തണുപ്പില്‍ ദാൽ തടാകത്തിലെ ശിക്കാര സവാരി ആസ്വദിക്കുന്നവരാണ് വിനോദ സഞ്ചാരികൾ. ഐഎംഡിയുടെ കണക്കനുസരിച്ച് ശ്രീനഗറിൽ ഇന്ന് (ഫെബ്രുവരി 10) കുറഞ്ഞ താപനില 3.0 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 10.0 ഡിഗ്രി സെൽഷ്യസുമാണ്.
തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് ഒരിടവേളയെടുക്കാൻ ആഗ്രഹിക്കുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണിത്. 'ഞങ്ങൾക്ക് വളരെ സന്തോഷം തോന്നുന്നു. ആളുകൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണിത്. കശ്‌മീർ തണുപ്പിന്‍റെ പാരമ്യതയിലാണെങ്കിലും ഇവിടുത്തെ മനോഹര കാഴ്‌ചകൾ അവിസ്‌മരണീയവും അതിശയകരവുമാണ്. തണുപ്പിൽ സ്വീരിക്കേണ്ട മുൻകരുതലുകളെടുത്താണ് ഈ സഞ്ചാരമെന്നും എന്ന് വിനോദ സഞ്ചാരികളിൽ ഒരാൾ പറഞ്ഞു.
![SHIKARA RIDES ON DAL LAKE SRINAGAR TOURISTS ENJOY SHIKARA RIDES മഞ്ഞിൽ പുതഞ്ഞ് കശ്‌മീർ KASHMIR BEST TOURIST DESTINATION](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23511376_7.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കശ്‌മീരിന്‍റെ കൊടുംതണുപ്പ് ശരീരത്തിലേൽക്കാത്ത കമ്പിളി കുപ്പായങ്ങളണിഞ്ഞ് മഞ്ഞിലുറങ്ങുന്ന മലനിരകളുടെ മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കുകയാണ് സഞ്ചാരികൾ. തടാകത്തിന്‍റെ അരികിൽ നിരന്നിരിക്കുന്ന ഹൗസ് ബോട്ടുകൾ മനോഹരമായ അന്തരീക്ഷത്തിന് മാറ്റുകൂട്ടി.
![SHIKARA RIDES ON DAL LAKE SRINAGAR TOURISTS ENJOY SHIKARA RIDES മഞ്ഞിൽ പുതഞ്ഞ് കശ്‌മീർ KASHMIR BEST TOURIST DESTINATION](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23511376_2.jpg)
തടാകത്തിനടുത്തുള്ള തിരക്കേറിയ മാർക്കറ്റുകളിൽ ശൈത്യകാല പലഹാരങ്ങളും പരമ്പരാഗത കശ്‌മീരി കരകൗശല വസ്‌തുക്കളും വിൽക്കുന്ന കച്ചവടക്കാർ ഉണ്ടായിരുന്നു. തണുപ്പിനെ വകവയ്ക്കാതെ അവർ സീസണ്‍ കച്ചവടം പൊടി പൊടിക്കുകയാണ്. ശ്രീനഗറിന്‍റെ ശൈത്യകാലങ്ങളിലെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണിത്. ഈയൊരു കാഴ്‌ചകളും ഏറെ മനോഹരമാണ്. അത് ഒരു ക്യാൻവാസിൽ പകർത്താൻ ആഗ്രഹിക്കാത്തവരുമുണ്ടാകില്ല. കശ്‌മീരിലെ ഋതുഭേദങ്ങളാണ് സഞ്ചാരികളുടെ മനസിനെ സ്വാധീനിക്കുന്നത്.
![SHIKARA RIDES ON DAL LAKE SRINAGAR TOURISTS ENJOY SHIKARA RIDES മഞ്ഞിൽ പുതഞ്ഞ് കശ്‌മീർ KASHMIR BEST TOURIST DESTINATION](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23511376_1.jpg)
പ്രായഭേദമന്യ വിനോദസഞ്ചാരികൾ പരസ്‌പരം സ്‌നോ ബോൾ എറിഞ്ഞും മഞ്ഞിൽ കളിച്ചും മഞ്ഞ് മനുഷ്യനെ നിർമിച്ചും അവരുടെ യാത്ര ആസ്വദിക്കുകയാണ്. സ്‌കാർഫുകളും കല്ലുകളും കമ്പുകളുമുപയോഗിച്ച് അലങ്കരിച്ച് പല സ്ഥലങ്ങളിൽ നിർമിച്ച് വച്ചിരിക്കുന്ന മഞ്ഞ് മനുഷ്യന്‍റെ രൂപങ്ങൾ ശ്രീനഗറിലെ ശൈത്യകാലത്തെ സ്ഥിരം കാഴ്‌ചയാണ്.
![SHIKARA RIDES ON DAL LAKE SRINAGAR TOURISTS ENJOY SHIKARA RIDES മഞ്ഞിൽ പുതഞ്ഞ് കശ്‌മീർ KASHMIR BEST TOURIST DESTINATION](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/23511376_4.jpg)
തണുപ്പിനെ വകവയ്‌ക്കാതെയാണ് ശൈത്യകാല കാഴ്‌ചകളും മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന മലനിരകളുമെല്ലാം കാണാൻ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്. നേരത്തെ, ദോഡ ജില്ലയിലെ ഭാദേർവയിലെ മഞ്ഞുവീഴ്‌ചയും അവിടുത്തെ പ്രകൃതിഭംഗിയും രാജ്യമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്നു.
Also Read: വേലയും പൂരവും കുമ്മാട്ടിയും, പിന്നെ മലയും പുഴകളും കാടും; യാത്ര പാലക്കാട്ടേക്കാക്കാം