ETV Bharat / state

'ലഹരിക്കെതിരായ മോഹൻ ഭാഗവതിൻ്റെ പ്രസ്‌താവന ശ്ലാഘനീയം'; തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത - METROPOLITAN ON DRUG ABUSE

കേരളം വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്‌ടറിയാവുകയാണെന്നും മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത.

MOHAN BHAGWAT on drug addiction  MARTHOMA METROPOLITAN on drugs  മാരാമണ്‍ കണ്‍വൻഷൻ  METROPOLITAN and MOHAN BHAGWAT
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 9, 2025, 11:09 PM IST

പത്തനംതിട്ട: കുറ്റവാളികളെ സൃഷ്‌ടിക്കുന്ന സാമൂഹികാന്തരീക്ഷം കേരളത്തില്‍ വളരുന്നതായി മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. ലഹരി വ്യാപനത്തിനെതിരെ ഇതര സമുദായങ്ങളുമായി ചേർന്ന് യോജിച്ച പോരാട്ടത്തിന് സഭ തയ്യാറാണെന്നും കേരളം വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്‌ടറിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. 130-ാമത് മാരാമണ്‍ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ പോലും ക്രിമിനല്‍ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാകുന്നു. ക്രൂരമായ കൊലപാതകങ്ങളുടെ വാർത്തകളാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസികാരോഗ്യം തകർക്കുന്നതില്‍ മദ്യ - മയക്കുമരുന്ന് ഉപയോഗങ്ങളുടെ വർധനവ് വലിയ പങ്കുവഹിക്കുന്നു.

സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ ലഹരി ഉപഭോഗം വർധിച്ചിട്ടും നടപടിയെടുക്കേണ്ടവർ നിസംഗത കാട്ടുന്നു. പാലക്കാട്ട് ബ്രൂവറി തുടങ്ങാൻ സർക്കാർ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സർവനാശത്തിലേക്ക് നയിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കുട്ടികളെയും യുവജനങ്ങളെയും ധാർമികതയില്‍ വളർത്തേണ്ടതിൻ്റെ ആവശ്യകത ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വൻഷനിൽ ഊന്നി പറഞ്ഞിരുന്നു. ലഹരിക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളിലെ സ്നേഹാന്തരീക്ഷത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ശ്ലാഘനീയമാണ്. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിവിധ സമുദായ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ മാർത്തോമ്മാ സഭ സന്നദ്ധമാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.

കേവലം പ്രദർശനവസ്‌തുവായി ഭരണഘടനയെ പലരും ഉയർത്തിക്കാട്ടുന്നു. ഭരണഘടനയെ കാപട്യത്തിനുള്ള നാട്യ വസ്‌തുവായി മാറ്റരുത്. കേരളം ഉത്പാദിപ്പിക്കുന്ന അനാവശ്യ വിവാദങ്ങള്‍ക്ക് അര ദിവസത്തെ ആയുസ് പോലുമില്ല. അടുത്ത ദിവസം പുതിയ വിവാദങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഇല്ലാക്കഥകള്‍ തോന്നുംപടി പ്രചരിപ്പിക്കാൻ നെഞ്ച് വിരിച്ച് നില്‍ക്കുന്ന സാമൂഹ്യ മാധ്യമ ഇടങ്ങള്‍ സത്യത്തിൻ്റെ കുരുതിക്കളമായി മാറുന്നു.

സാമൂഹിക മാധ്യമ ഉപയോഗത്തില്‍ വിശ്വാസ സമൂഹം കുറച്ചു കൂടി മാന്യതയുള്ള മാതൃകയായി വർത്തിക്കണം. സൈബർ ധാർമികത നിലനിർത്തണം. സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകള്‍, സൈബർ ലോകത്തിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ സ്വൈര്യജീവിതം തകർക്കുന്നു. അന്ധ വിശ്വാസങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ പോലും നടക്കുന്ന നാടായി കേരളം മാറിയെന്ന് മെത്രാപ്പൊലിത്ത പറഞ്ഞു.

2019ല്‍ പാസാക്കിയ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കാനും ബോധവത്കരണം ശക്തമാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ വേളയില്‍ വാഷിങ്ടണ്‍ ഡയോസിസിലെ ബിഷപ്പ് മരിയൻ എഡ്‌ഗർ നടത്തിയ പ്രസംഗം ട്രംപ് തള്ളിക്കളഞ്ഞെങ്കിലും അവർ കാട്ടിയ ധീരത അഭിനന്ദനാർഹമാണ്. ഭരണാധികാരികള്‍ക്ക് എവിടെയും ജ്ഞാനവും വിവേകവും നല്‍കാനായി പ്രാർഥിക്കാം.

കാലിലും കൈയിലും ചങ്ങലയിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ടെക്‌സാസില്‍ നിന്ന് കയറ്റി അയച്ചത് ദയനീയ കാഴ്‌ചയായി. സമൃദ്ധിയായ ജീവൻ്റെ അനുഭവങ്ങള്‍ കെടുത്തിക്കളയുന്ന സമകാലിക സാമൂഹിക, രാഷ്ട്രീയ, മത പരിസരങ്ങളില്‍ ജീവദായക ബദല്‍ സമൂഹമാകാൻ സഭക്ക് കഴിയണമെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.

പമ്പാനദിയുടെ നിലനിൽപ്പിനായി ഗംഗാ നദിയുടെ മാതൃകയില്‍ വരാനിരിക്കുന്ന കേന്ദ്രപദ്ധതിയില്‍ മാരാമണ്ണിന് സുപ്രധാന സ്ഥാനം നല്‍കണമെന്നും നദീതീരത്തുള്ള സമാന സംഗമങ്ങള്‍ക്കും ഇതേ പരിഗണന നല്‍കണമെന്നും മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു.

Also Read: 'ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്': പ്രിയങ്ക ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.