കേരളം

kerala

ETV Bharat / state

ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ - Youth stabbed to death - YOUTH STABBED TO DEATH

മദ്യപാനത്തിനിടെ തര്‍ക്കം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

STABBED TO DEATH  IDUKKI VANDIPPERIYAR  ഇടുക്കി വണ്ടിപ്പെരിയാര്‍  യുവാവ് കുത്തേറ്റ് മരിച്ചു
murder case; Youth stabbed to death in Idukki Vandiperiyar

By ETV Bharat Kerala Team

Published : Apr 6, 2024, 12:32 PM IST

ഇടുക്കി : വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ ഒരാൾ കുത്തേറ്റു മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. തേങ്ങാക്കൽ സ്വദേശി സുബീഷാണ് (19) കുത്തിയത്. സുബീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റ് നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.

ഇന്നലെ (05-04-2024) രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പള്ളിക്കടയിൽ വച്ച് മദ്യപാനത്തിനിടെ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുബീഷ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അശോകനെ കുത്തുകയായിരുന്നു. തർക്കത്തിനിടെ കുത്തേറ്റ അശോകനെ ഉടൻതന്നെ സുഹൃത്തുകളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അശോകന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ:ലഹരിക്ക് അടിമയായ മകന്‍റെ കൊടും ക്രൂരത; പിതാവിനെ പെട്രോളൊഴിച്ച തീയിട്ട് കൊലപ്പെടുത്തി - SON KILLED HIS FATHER

ABOUT THE AUTHOR

...view details