തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ മേഖലയ്‌ക്ക് 1831.83 കോടി വകയിരുത്തി ധനമന്ത്രി കെഎൻ ബാലഗോപാല്‍. മേഖലയിലെ വിവിധ പദ്ധതികള്‍ക്കാണ് ഇത്രയും തുക വകയിരുത്തിയത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനുള്ള പ്രത്യേക പദ്ധതിക്കായി 80 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
നാനോ സംരംഭകള്‍ക്ക് 17.6 കോടി രൂപയും സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ക്ക് 48 കോടി രൂപയും ധനമന്ത്രി ബജറ്റില്‍ വകയിരുത്തി. സ്റ്റാർട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാൻ 9 കോടി വകയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടം മേഖലയുടെ ഉന്നമനത്തിനായി 6 കോടി രൂപയും വാണിജ്യമേഖലയുടെ വികസനത്തിനായി 7 കോടി രൂപയും കരകൗശല വിഭാഗത്തിന് 4.1 കോടി രൂപയും കൈത്തറിയ യന്ത്രത്തറി മേഖലയ്‌ക്ക് 56.89 കോടി രൂപയും കയർ മേഖലയ്ക്ക് 107.64 കോടിയും ചകിരിചോറ് വ്യവസായത്തിന് 5 കോടി അധികവും ധനമന്ത്രി പ്രഖ്യാപിച്ചു.
കശുവണ്ടി മേഖലയ്ക്ക് 30 കോടിയും, കെഎസ്ഇബിയ്ക്ക് 1088.8 കോടിയും പ്രഖ്യാപിച്ചു. കെഎസ്ഇബി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും പമ്പ് ഡാം സ്റ്റോറോജ് പദ്ധതി 100 കോടിയും സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി.
Read Also: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ വരുന്നു; ബജറ്റില്‍ പ്രഖ്യാപനം!