തിരുവനന്തപുരം: കിഫ്‌ബി പരീക്ഷണത്തെ റദ്ദ് ചെയ്യുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്‌ബി വായ്‌പ കടമായി കണക്കാക്കുന്നു. മുന്‍കാല പ്രാബല്യത്തോടെയാണ് അത് ചെയ്‌തത്. കിഫ്‌ബി പദ്ധതികള്‍ക്ക് ഇപ്പോള്‍ ബജറ്റില്‍ നിന്നാണ് പണം നല്‍കുന്നത്. കിഫ്‌ബിയെ വരുമാനം ഉള്ള സ്ഥാപനമാക്കി മാറ്റാന്‍ പദ്ധതികള്‍ കൊണ്ടുവരും. ടോള്‍ സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ഉള്‍നാടന്‍ ജലഗതാഗതത്തിന് കിഫ്‌ബി അഞ്ഞൂറ് കോടി രൂപ നല്‍കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980 .41 കോടി രൂപയാക്കി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ നല്‍കും.
ഹൈദരാബാദില്‍ കേരളഹൗസ് നിര്‍മ്മിക്കാന്‍ പ്രാഥമിക ഫണ്ടായി ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തി.
കൊല്ലം കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാകും ഇത് സ്ഥാപിക്കുക. സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി അഞ്ച് കോടി രൂപ ഇക്കുറി നീക്കി വച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക.
ശാസ്‌താംകോട്ട ടൂറിസം പദ്ധതി വികസനത്തിനായി ഒരു കോടി രൂപ പ്രാഥമിക സഹായമായി വകയിരുത്തി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പദ്ധതികള്‍
വൃദ്ധര്‍ക്കായി കെയര്‍ഹോമുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങളും സ്ഥാപിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ബിസിനസ് പദ്ധതി. ന്യൂ ഇന്നിംഗ്‌സ് എന്ന പേരിലാണ് പദ്ധതി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനായി അഞ്ച് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങും. ഇതിനായി നൂറ് കോടി രൂപ നീക്കി വച്ചു.
സഹകരണ ഭവന പദ്ധതി
ഇത്തരം വരുമാനക്കാര്‍ക്കായി ഭവന പദ്ധതികള്‍. ഇതില്‍ പെടുത്തി നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശവകുപ്പും ഹൗസിങ് ബോര്‍ഡും പദ്ധതി തയാറാക്കും.
കൈത്തറി സഹകരണ മേഖലയ്ക്ക് മൂന്ന് കോടി രൂപ വകയിരുത്തി. കയര്‍ സഹകരണ മേഖലയുടെ പുനരുജ്ജീവനത്തിനായി
എംടി പഠന കേന്ദ്രം
തുഞ്ചന്‍ പറമ്പിന് സമീപം എംടി പഠന കേന്ദ്രത്തിന് അഞ്ച് കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. വൈക്കം സ്‌മാരകത്തിനും അഞ്ച് കോടി രൂപ.
ഹൈഡ്രജന്‍ വാലി പദ്ധതി
ഹൈഡ്രജന്‍ ഇന്ധനത്തിന്‍റെ ഉത്പാദനത്തിനായി ഹൈഡ്രജന്‍ വാലി പദ്ധതി ആരംഭിക്കാന്‍ അഞ്ച് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കേരളത്തിന് പതിനായിരം കോടിയുടെ ബയോ എഥനോല്‍ ആവശ്യം വരും. ഇതിന്‍റെ ഉത്പാദനം കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ബയോ എഥനോള്‍ ഗവേഷണത്തിനും ഉത്പാദനത്തിനുമായി പത്ത് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
നാട്ടുവൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും
കേന്ദ്രസര്‍ക്കാര്‍ നികുതി വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി.
Also Read; വയനാടിന് 750 കോടി രൂപ,ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി