തിരുവനന്തപുരം:പോരാളി ഷാജി സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് പരസ്‌പരവിരുദ്ധമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
സിപിഎം നേരിടുന്നത് ജീര്‍ണതയാണ്. പ്രധാനപ്പെട്ട സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമാണ് പോരാളി ഷാജിയെന്നത്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേത് കൂടിയാണ്. ഇപ്പോള്‍ ഇവർ തമ്മിലാണ് പോരാട്ടം. ഞങ്ങളെയൊക്കെ നിരവധി തണ ഇവർ അപമാനിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിയാണ്. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.