കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പരവൂർ പൂതക്കുളം കൃഷിഭവന സമീപം ഇന്ന് രാവിലെ ആണ് സംഭവം.
ശ്രീജു (46) ആണ് കൃത്യം നടത്തിയത്. ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. മകൻ ശ്രീരാഗ് (17) ഗുരുതരാവസ്ഥയിൽ കൊട്ടിയം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.