ETV Bharat / state

വടകരയില്‍ കാറിടിച്ച 9കാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ അറസ്റ്റില്‍ - CAR ACCIDENT ACCUSE SHEJIL ARRESTED

2024 ഫെബ്രുവരി 17ന് വടകരയിലാണ് ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടമുണ്ടായത്.

SHAJIL ON CUSTODY  വടകര കാര്‍ അപകടം  ഷെജില്‍ കോയമ്പത്തൂരില്‍ പിടിയില്‍  9കാരി കോമയിലായ സംഭവം
Accused Shejil And his Car. (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 10, 2025, 10:07 AM IST

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാറിന്‍റെ ഡ്രൈവർ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.

വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും. 2024 ഫെബ്രുവരി 17ന് വടകര ചോറോട് വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ തുടരുകയാണ് 9 വയസുകാരിയായ ദൃഷാന.

ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ ഒമ്പത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14ന് പ്രതി വിദേശത്തേക്ക് കടന്നു.

ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍ കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ ഇടപെടലാണ് അന്വേഷണം കാര്യക്ഷമമാക്കിയത്.

Also Read: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.