തൃശൂർ: കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ഊമന്തറ സ്വദേശി മുഹമ്മദാണ് (24) കസ്റ്റഡിയിലായത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സീനത്ത് (53) ചികിത്സയില്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ (ഫെബ്രുവരി 9) രാത്രിയിലായിരുന്നു സംഭവം. ലഹരിക്ക് അടിമയായ മകന്‍ മാതാവിനെ മര്‍ദിക്കുകയും തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ കൊടുങ്ങല്ലൂര്‍ പൊലീസെത്തി മുഹമ്മദിനെ കസ്‌റ്റഡിയിലെടുത്തു. മൂന്ന് വർഷം മുമ്പ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ബസിനുള്ളില്‍ ഭക്ഷണം വീണു, പാചകക്കാരനെ തല്ലിക്കൊന്ന് ഡ്രൈവർ; അതിക്രൂരമർദനം നടന്നതായി കണ്ടെത്തൽ