തിരുവനന്തപുരം:സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന സ്വകാര്യ ഹര്‍ജി തളളിയ കീഴ്‌കോടതി നടപടി ശരിയല്ലെന്നും ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും ജില്ല കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്‍റെ നടപടികളെയാണ് ഒന്നാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ പി അനില്‍ കുമാര്‍ തളളിയത്.
2022 ജൂണ്‍ 30ന് രാത്രി 11.45ന് എകെജി സെന്‍ററിന് നേരെയുണ്ടായ പടക്കമേറില്‍ വന്‍ സ്‌ഫോടന ശബ്‌ദമാണ് കേട്ടതെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍റെയും മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെയും പ്രസ്‌താവനകള്‍ കലാപ ആഹ്വാനം ആണെന്നും അതിനെതിരെ കേസ് എടുക്കണമെന്നുമുളള സ്വകാര്യ ഹര്‍ജിയാണ് മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നത്. ഇതിനെതിരെ കണിയാപുരം സ്വദേശി നവാസാണ് ജില്ല കോടതിയെ സമീപിച്ചത്.