പാരിസ്: ഒളിമ്പിക്‌സ് 2024 ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരങ്ങളായ എഡ്വാർഡ് റോജർ-ഗെൽ മോൺഫിൽസ് എന്നിവരോടാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണ-ശ്രീറാം സഖ്യം പരാജയം സമ്മതിച്ചത്.
സ്കോർ: 5-7, 2-6.ഒരു മണിക്കൂർ 16 മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. 42 മിനിട്ടുകള്‍ നീണ്ടു നിന്ന ആദ്യ സെറ്റില്‍ തുടക്കം ഇന്ത്യന്‍ സഖ്യത്തിന് മികച്ചതായിരുന്നില്ല. 2-4 എന്ന സ്‌കോറില്‍ പിന്നില്‍ നിന്ന സഖ്യം പിന്നീട് പൊരുതിക്കളിച്ചു. ഇതോടെ 5-5 എന്ന സ്കോറിലേക്ക് മത്സരം എത്തി.