ഹൈദരാബാദ്: പതിനൊന്നാമത് ഡയമണ്ട് ലീഗ് നാളെ (ഓഗസ്റ്റ് 22) സ്വിറ്റ്‌സർലൻഡിലെ ലൊസാനിലുള്ള സ്റ്റേഡ് ഒളിംപിക് ഡി ലാ പോണ്ടെയ്‌സിൽ നടക്കും. ഇന്ത്യയുടെ സുവര്‍ണതാരം ജാവലിന്‍ സ്റ്റാര്‍ നീരജ് ചോപ്ര സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങും. പ്രീമിയർ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളില്‍ പാരീസിൽ നിന്നുള്ള സ്വർണ്ണ മെഡൽ താരങ്ങളടക്കം പങ്കെടുക്കും.
പാരീസ് വെങ്കല ജേതാവ് ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (ഗ്രെനഡ), ജാക്കൂബ് വാഡ്‌ലെച്ച് (ചെക്ക് റിപ്പബ്ലിക്), ജൂലിയസ് യെഗോ (കെനിയ) എന്നിവരുമായി നീരജ് ചോപ്ര മത്സരിക്കും. 2024 മെയ് മാസത്തിൽ ദോഹ ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ ചോപ്രയുടെ ഈ സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പ്രകടനമാണ് ലൊസാനിയില്‍ നടക്കുക.