കാസർകോട്: രഞ്ജി ട്രോഫിയിൽ ചരിത്രത്തിലേക്കുള്ള ലീഡ് ആണ് കേരളം നേടിയത്. ഇതിൽ കാസർകോടിനും ഏറെ അഭിമാനിക്കാം. കാരണം കളിയിൽ നിർണായകമായത് തളങ്കര സ്വദേശി മുഹമ്മദ് അസറുദീന്‍റെ സെഞ്ച്വറി കൂടിയാണ്. ഇത് ആഘോഷമാക്കുകയാണ് അസറുദീന്‍റെ കുടുംബവും നാട്ടുകാരും.
തളങ്കരയിലെ ക്ലബ്ബിലും അസറുദീൻ്റെ വീട്ടിലുമായി മത്സരം കാണുന്നവരുടെ തിരക്കാണ്. ഓരോ റൺ എടുക്കുമ്പോഴും കയ്യടി. ഒടുവിൽ അവിശ്വസനീയമായി അവസാന നിമിഷത്തിൽ കേരളം ലീഡ് നില ഉയർത്തിയപ്പൾ ആഹ്ലാദം അലതല്ലി. മധുരം വിളമ്പിയാണ് അസറുദീൻ്റെ കുടുംബം ആഘോഷിച്ചത്.
സെഞ്ച്വറിയിലും കേരളത്തിൻ്റെ ലീഡിലും സന്തോഷം ഉണ്ടെന്നും കേരളം ഫൈനലിൽ എത്തി കപ്പ് നേടുമെന്നും അസറുദീൻ്റെ സഹോദരന്മാരും സുഹൃത്തുക്കളും പ്രതികരിച്ചു. ക്രിക്കറ്റിനോടുള്ള ആരാധന കാരണം മുൻ ക്രിക്കറ്റ് താരം അസറുദീനിൻ്റെ പേര് നൽകിയ സഹോദരൻ കമറുദീനിനും ഇരട്ടി സന്തോഷമാണിപ്പോള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസറുദീനെ പോലെ തൻ്റെ സഹോദരൻ അസറുദീനും ഇന്ത്യൻ ടീമിൽ എത്തുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഏകദിന മത്സരത്തെക്കാൾ ആവേശം നിറഞ്ഞതായിരുന്നു രഞ്ജി മത്സരം. ഇമ വെട്ടാതെയാണ് ഞങ്ങൾ കളി കണ്ടതെന്നും കമറുദീൻ പ്രതികരിച്ചു.
ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്നത് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുന്നത് രണ്ട് റണ്‍ ലീഡായിരിക്കും. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും.