രഞ്ജി ട്രോഫി സെമി പോരാട്ടത്തില്‍ അവസാന വിക്കറ്റില്‍ സൽമാൻ നിസാറിന്‍റെ ഹെൽമറ്റായിരുന്നു കേരളത്തെ രക്ഷിച്ചത്. രണ്ടു റൺസ് മാത്രം അകലെ കലാശപ്പോരാട്ടത്തിലേക്ക് ബൗണ്ടറി ലക്ഷ്യമിട്ട് ഗുജറാത്ത് താരം അർസാൻ നഗ്‌വാസ്‌വാല അടിച്ച ഷോട്ട് ഫീൽഡ് ചെയ്‌തിരുന്ന സൽമാന്‍റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രഞ്ജിയില്‍ കേരളത്തിന്‍റെ ഫൈനൽ മോഹം സാധ്യമാക്കിയ ക്യാച്ചിന്‍റെ ദൃശ്യങ്ങൾ കേരള പൊലീസ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് വൈറലായി. 'കളിയും ജീവനും സേവ് ചെയ്യും ഹെല്‍മറ്റ്, ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ്' നിർബന്ധം എന്നായിരുന്നു ഈ ദൃശ്യങ്ങൾ പങ്കുവെച്ച് കേരള പൊലീസ് കുറിച്ചത്.
അതേസമയം ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സിലെ രണ്ട് റണ്‍സ് ലീഡിന്‍റെ ബലത്തില്‍ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാണ് കേരളത്തിന്‍റെ എതിരാളികള്‍. ഫെബ്രുവരി 26നാണ് ഫൈനൽ ആരംഭിക്കുക. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457 റണ്‍സിന്‍റെ മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടായി.
Whaat!!! #ker pic.twitter.com/oYTsWrginm
— Karthik Tekkemadam (@KTekkemadam) February 21, 2025
- Also Read: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഒന്നാം ഇന്നിങ്‌സ് ലീഡോടെ ഫൈനലിലേക്ക് - KERALA VS GUJ RANJI TROPHY
- Also Read: രഞ്ജി സെമിയില്‍ കേരളം പണി തുടങ്ങി: ജലജിന് മൂന്ന് വിക്കറ്റ്, കളി തിരിച്ചുപിടിച്ചു - KERALA VS GUJ RANJI TROPHY
- Also Read: തോല്‍ക്കാതെ അസഹറുദ്ദീന്; രഞ്ജി സെമിയില്‍ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് 457 റണ്‍സ് - KERALA VS GUJ RANJI TROPHY