ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ചു. ഫുട്ബോളിലും അത്‌ലറ്റിക്‌സിലും കേരളം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും, ക്രിക്കറ്റിൽ ശ്രദ്ധേയമായ ഒരു ചരിത്രമില്ല. രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടക്കുന്നത് ഏഴ് വർഷം മുമ്പാണ്. ആ വർഷം ടീം വിദർഭയോട് തോറ്റു പുറത്തായി. അടുത്ത വർഷം പോരാട്ടം സെമിഫൈനൽ വരെ നീണ്ടു, പക്ഷേ വീണ്ടും വിദർഭയോട് പരാജയപ്പെടുകയുണ്ടായി. 1996 ൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടികൊടുത്ത ഡേവ് വാട്ട്മോർ ആയിരുന്നു അന്ന് കേരളത്തിന്‍റെ പരിശീലകൻ.
പിന്നീട് ടിനു യോഹന്നാൻ 2022-23 വരെ മുഖ്യ പരിശീലകനായി, 2023-24 ൽ ആർ വെങ്കട രമണയും വന്നു, എന്നാല്‍ ടീമിന് കാര്യമായ നേട്ടമൊന്നും കൈവരിക്കാൻ കഴിഞ്ഞില്ല. ഈ സീസണിന് മുമ്പ്, മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ കേരളാ പരിശീലകനായി ചുമതലയേറ്റു. 7 വർഷത്തെ നോക്കൗട്ട് പരിചയം മാത്രമുള്ള കേരളത്തെ ഫൈനലിലേക്ക് എത്തിച്ച ആദ്യ വ്യക്തിയായി അമയ് ഖുറേസിയ മാറി.
We Have Created History Here! Kerala Roars into the Ranji Trophy Final for the First Time in 74 Years!
— KCA (@KCAcricket) February 21, 2025
A moment of pride, a journey of resilience! With unwavering determination and incredible teamwork, our players have etched their names in history. Congratulations... pic.twitter.com/oOp4AJRRsP
മധ്യപ്രദേശിൽ നിന്നുള്ള ഖുറേസിയയുടെ പ്രസക്തി, ഏത് നിമിഷവും തിരിച്ചുവരാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ്. എന്തിനും തയ്യാറായ ഒരു ഗ്രൂപ്പിനെ അദ്ദേഹം സൃഷ്ടിച്ചു. തകർച്ചയിലും അവർ ഒരുമിച്ച് നിന്നു. 'കളിക്കാരുടെ സെഞ്ച്വറികളോ വിക്കറ്റുകളോ അല്ല അദ്ദേഹത്തിന് പ്രധാനം, മറിച്ച് ടീമിന്‍റെ പദ്ധതി നടപ്പിലാക്കൽ ആണെന്നാണ്,' അമയ് ഖുറേസിയയെക്കുറിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരാണ് അമയ് ഖുറേസിയ
കളിയില്‍ വിരമിച്ച ശേഷം പരിശീലക സ്ഥാനം ഏറ്റെടുത്ത അമയ് ഖുറേസിയ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി 10 വർഷക്കാലം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ പേസർ ആവേശ് ഖാൻ, സീം ബൗളിംഗ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ, രജത് പട്ടീദാർ, കുൽദീപ് സെൻ തുടങ്ങിയ താരങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചു. ബെംഗളൂരുവിലെ ബിസിസിഐയുടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ലെവൽ 1 കോച്ചിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം1999 ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്‍റെ ഭാഗമായിരുന്നു.
12 ഏകദിനങ്ങളിൽ കളിച്ചതിൽ 149 റൺസ് നേടി. 52 കാരനായ മുൻ ഇടംകൈയ്യൻ 119 ഫസ്റ്റ് ക്ലാസിൽ നിന്ന് 21 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും ഉൾപ്പെടെ 7304 റൺസ് നേടി. 238 ആണ് ഉയർന്ന സ്കോർ. കൂടാതെ, 122 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളോടെ 3768 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
A gritty 177*, a knock of pure class and determination! Mohammed Azharuddeen rises to the occasion, earning the Player of the Match title and leading us into the Ranji Trophy final.🔥🏏#kca #RanjiTrophy pic.twitter.com/s6NbgCJemO
— KCA (@KCAcricket) February 21, 2025
രഞ്ജിയില്‍ കേരളത്തിന്‍റെ ശക്തി- മധ്യനിര
രഞ്ജി പോരാട്ടത്തില്‍ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും കേരളാ മധ്യനിരയുടെ തൂണുകളാണ്. വർഷങ്ങളായി ഇരുവരും കേരള ടീമിൽ ഒരുമിച്ച് കളിക്കുന്നുണ്ട്. ടോപ്പ് ഓർഡർ തകർന്നപ്പോഴെല്ലാം, അവർ ഒരുമിച്ച് അല്ലെങ്കിൽ ലോവർ ഓർഡർ ഉപയോഗിച്ച് പ്രതിരോധിച്ചു. ക്വാർട്ടറിൽ സൽമാൻ ഒരു സെഞ്ച്വറിയും സെമിഫൈനലിൽ അസ്ഹറുദ്ദീനും സെഞ്ച്വറി നേടി. രണ്ട് സെഞ്ച്വറികൾ വിജയത്തിന്‍റെ ശക്തിയാണ്. സൽമാൻ 8 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 607 റൺസ് നേടി. അസ്ഹറുദ്ദീൻ 9 മത്സരങ്ങളിൽ നിന്ന് 601 റൺസും നേടി.
കേരളത്തിന്‍റെ അതിഥി താരങ്ങൾ
ഈ വർഷം കേരളത്തിലേക്ക് ജലജ് സക്‌സേന, ആദിത്യ സർവാതെ, ബാബ അപരാജിത്, എന്നീ അതിഥി താരങ്ങളാണെത്തിയത്. രഞ്ജി സെമിയില്‍ ഗുജറാത്തിനെതിരെയുള്ള ബൗളിങ്ങിൽ നിർണായകമായിരുന്നത് ജലജ് സക്‌സേന- ആദിത്യ സർവാതെ കൂട്ടുകെട്ടായിരുന്നു. ജലജ് സക്‌സേന സീസണിൽ കേരളത്തിനായി 9 മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റുകൾ നേടി. 33 ശരാശരിയിൽ 338 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ആദിത്യ സർവതെ 8 മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകൾ നേടി.
സെമിഫൈനലിൽ ഇരുവരും നേടിയ 4 വിക്കറ്റ് പ്രകടനമാണ് ഗുജറാത്തിനെ സമനിലയിലെത്തിച്ചത്. ഈ വർഷം കേരളം ആകെ 119 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ബാബ അപരാജിത്ത് നേടിയ 5 വിക്കറ്റുകൾ ഉൾപ്പെടെ, കേരളത്തിന്‍റെ അതിഥി താരങ്ങൾ 73 വിക്കറ്റുകൾ വീഴ്ത്തിയപ്പോള്‍ കേരളത്തിലെ മറ്റ് കളിക്കാർ ഒരുമിച്ച് 46 വിക്കറ്റുകൾ വീഴ്ത്തി.