വീണ്ടും പ്രണയിച്ച് മോഹന്‍ലാലും ശോഭനയും.. ജേക്‌സ് ബിജോയുടെ അതിമനോഹര സംഗീതം.. എംജി ശ്രീകുമാറിന്‍റെ സ്വരമാധുര്യം.. ഗ്രാമീണ ഭംഗിയില്‍ നൊസ്‌റ്റാള്‍ജിയ ഉണര്‍ത്തി തുടരും സിനിമയിലെ കണ്‍മണിപ്പൂവേ ഗാനം..
മോഹല്‍ലാല്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'കണ്‍മണിപൂവേ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബികെ ഹരിനാരായണന്‍റെ അതിമനോഹര വരികള്‍ക്ക് ജേക്ക്‌സ് ബിജോയുടെ മാസ്‌മരിക സംഗീതം കൂടിയായപ്പോള്‍ 'തുടരും' ഗാനം വേറെ ലെവല്‍.
മോഹന്‍ലാല്‍, ശോഭന എന്നിവരുടെ കഥാപാത്രങ്ങളും അവരുടെ കുടുംബവുമാണ് ഗാനരംഗത്തില്‍. നടന്‍ മോഹന്‍ലാലും ഗാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ഗാനം ആരാധകര്‍ ഏറ്റെടുത്തു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് കമന്‍റ് ചെയ്‌തിട്ടുണ്ട്. മോഹന്‍ലാലിന്‍റെ പോസ്‌റ്റിന് താഴെ ലൗ ഇമോജിയാണ് തരുണ്‍ മൂര്‍ത്തി പങ്കുവച്ചത്.
നിരവധി രസകരമായ കമന്‍റുകളാണ് പോസ്‌റ്റിന് താഴെ വന്നിരിക്കുന്നത്. "അധോലോക നായകൻ ഖുറേഷി അബ്രാമിൽ നിന്ന് ടാക്‌സി ഡ്രൈവർ ഷണ്‍മുഖം ആവാൻ അയാൾക്ക് കോസ്റ്റ്യൂം മാറ്റി മുഖത്ത് ഒരു സ്‌മൈല്‍ ഫിറ്റ് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ!" -ഇപ്രകാരമാണ് ഒരാളുടെ കമന്‍റ്. " രാവിലെ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങുന്ന ലാലേട്ടന്‍.. വൈകിട്ട് അംബാസിഡര്‍ കാര്‍ ഡ്രൈവറായ ലാലേട്ടന്‍.. വേണേല്‍ ഇനിയും സിംപിളാവാം" -മറ്റൊരാള്‍ കുറിച്ചു.
"തരുണ്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല.. ഇതില്‍ എന്തോ ഒന്ന് മറഞ്ഞിരിപ്പുണ്ട്. കാത്തിരുന്ന് കാണൂ", "കാര്യങ്ങൾ ഇത്രത്തോളം ആയ സ്‌ഥിതിക്ക് ഞാൻ സത്യം തുറന്നു പറയാൻ പോവുകയാണ്. ഈ സിനിമയാണ് എനിക്ക് ആദ്യം കാണാൻ ആഗ്രഹം, എമ്പുരാനേക്കാൾ", "മികച്ച ഗാനം, മികച്ച സിനിമ, മോഹന്‍ലാല്‍ ശോഭന കോമ്പിനേഷന്‍.. ആശംസകള്‍", "കേട്ടു.. ലാലേട്ടന്‍ എക്‌സട്രാഓര്‍ഡിനറി. എന്തൊരു മനോഹര ഗാനമാണ്, ഗാന രംഗങ്ങളും", "ഗംഭീരം... മികച്ചൊരു ഫീല്‍ ഗുഡ് ചിത്രം പ്രതീക്ഷിക്കുന്നു..", "ഗംഭീര ഗാനം, ആശംസകള്‍", "നല്ല ഗാനം" -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
സിനിമയില്‍ ശോഭനയാണ് മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ശോഭന നായികയായി തിരികെയെത്തുന്ന ചിത്രം കൂടിയാണ് 'തുടരും'. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ ഇഷ്‌ട ജോഡികള്‍ ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. 2009ല്‍ പുറത്തിറങ്ങിയ 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അതിന് മുമ്പ് 'മാമ്പഴക്കാല'ത്തിലും (2004) ഒന്നിച്ചെത്തിയിരുന്നു.
ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടുള്ളതാണ് സിനിമയുടെ കഥ. വന്‍ മുതല്‍ മുടക്കില്‍ വിശാലമായ ക്യാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷമാണ് സിനിമയില്‍ മോഹന്‍ലാലിന്. ഫര്‍ഹാന്‍ ഫാസില്‍, കൃഷ്‌ണ പ്രഭ, ആര്‍ഷ ബൈജു, തോമസ് മാത്യു, ഇര്‍ഷാദ്, ബിനു പപ്പു, നന്ദു, മണിയന്‍പിള്ള രാജു, അരവിന്ദ്, പ്രകാശ് വര്‍മ്മ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമയുടെ നിര്‍മ്മാണം. കെആര്‍ സുനിലിന്‍റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജികുമാര്‍ ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിച്ചു. നിഷാദ് യൂസഫ്, ഷെഫീഖ് വിബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നത്.
കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, മേക്കപ്പ് - പട്ടണം റഷീദ്, കലാ സംവിധാനം - ഗോകുല്‍ ദാസ്, സംഗീത സംവിധാനം - ജേക്‌സ് ബിജോയ്, കെസി ബാലശരങ്കന്‍, ആന്‍റണി ജോര്‍ജ്, മനീഷ് ഷാജി, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, കോ ഡയറക്‌ടര്‍ - ബിനു പപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ മാനേജര്‍ - ശിവന്‍ പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ് - രാജേഷ് മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അവന്തിക രഞ്ജിത്ത്, സ്‌റ്റില്‍സ് - അമല്‍ സി സധര്‍, ഡിസൈന്‍സ് - യെല്ലോടൂത്ത്‌സ്, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
- വർഷങ്ങൾക്ക് ശേഷം ഒരേ ഫ്രെയിമില്‍ ഹിറ്റ് ജോഡികള്‍.. ആ രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്ക്ക് മൂന്ന് ദിവസം എടുത്തു, റിലീസ് മാറ്റാനും കാരണമുണ്ട്; തരുണ്‍ മൂര്‍ത്തി പറയുന്നു - THARUN MOORTHY INTERVIEW
- ഗെറ്റ് സെറ്റ് ബേബിയില്‍ ഇവര്‍ വിവാഹിതരാകും! നിഖിലയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന പോസ്റ്ററുമായി ഉണ്ണി മുകുന്ദന്; പോസ്റ്റ് വൈറല്‍ - UNNI MUKUNDAN POST VIRAL
- "ലൂസിഫറിലെ ആ തെറ്റ് എമ്പുരാനില്‍ തിരുത്തി പൃഥ്വിരാജ്.." - SURAJ VENJARAMOODU IN L2E