കേരളം

kerala

ETV Bharat / sports

380 ദിവസം! ഒടുവില്‍ യൂറോപ്പ ലീഗിലും ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഡിയാലോയ്‌ക്ക് ഇരട്ട ഗോള്‍ - MANCHESTER UNITED VS PAOK FC RESULT

യൂറോപ്പ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

AMAD DIALLO GOALS  EUROPA LEAGUE POINTS TABLE  MAN UNITED  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Manchester United (X@ManUtd)

By ETV Bharat Kerala Team

Published : Nov 8, 2024, 9:20 AM IST

ലണ്ടൻ: തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം യൂറോപ്പ ലീഗില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ല് PAOK FC യെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് വീഴ്‌ത്തിയത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം ലഭിക്കാതിരുന്ന അമദ് ഡിയാലോയാണ് യുണൈറ്റഡിന്‍റെ രണ്ട് ഗോളും നേടിയത്.

50-ാം മിനിറ്റിലും 77-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ മികച്ച ചില അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും സ്‌കോര്‍നില ചലിപ്പിക്കാൻ ഇരു ടീമിനും സാധിച്ചിരുന്നില്ല. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി അഞ്ച് മിനിറ്റ് പിന്നിട്ടതോടെയാണ് യുണൈറ്റഡ് ആദ്യം ലീഡ് പിടിക്കുന്നത്.

ഫാര്‍ പോസ്റ്റിലേക്ക് ബ്രൂണോ ഫെര്‍ണാണ്ടസ് ഉയര്‍ത്തി നല്‍കിയ പന്ത് ഡിയാലോ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ടാക്കിള്‍ ചെയ്‌തെടുത്ത പന്തുമായി മുന്നേറിയാണ് രണ്ടാം ഗോള്‍ താരം ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

യൂറോപ്യൻ കോമ്പറ്റീഷനുകളില്‍ 380 ദിവസത്തിന് ശേഷമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യത്തെ ജയം കൂടിയായിരുന്നു ഇത്. ജയത്തോടെ യൂറോപ്പ ലീഗ് പോയിന്‍റ് ടേബിളില്‍ യുണൈറ്റഡ് 15-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ ഒരു ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ യുണൈറ്റഡിന് ആറ് പോയിന്‍റാണ് നിലവില്‍.

Also Read :കായിക മേളയിലെ ഇൻക്ലുസീവ് ഫുട്ബോളിന് പ്രത്യേകതകളേറെ; പരിശീലകന്‍ പറയുന്നതിങ്ങനെ

ABOUT THE AUTHOR

...view details