ETV Bharat / state

'കുറ്റം പ്രഥമദൃഷ്‌ട്യാൽ നിലനില്‍ക്കും': ബോബി ചെമ്മണ്ണൂരിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി - BOBY CHEMMANNUR GRANTS BAIL

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത് എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ.

BOBY CHEMMANNUR  BOBY CHEMMANNUR GRANTS BAIL  ബോബി ചെമ്മണ്ണൂര്‍  SEXUAL HARASSMENT CASE
Boby Chemmanur (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 11:04 AM IST

Updated : Jan 14, 2025, 5:33 PM IST

എറണാകുളം: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം അനുവദിച്ചത്.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത് എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ല. കറുത്തത്, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കുറ്റം പ്രഥമദൃഷ്‌ട്യാൽ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. ബോബി ചെമ്മണ്ണൂരിൻ്റെ വാക് പ്രയോഗം ദ്വയാർഥത്തിലാണെന്നും, ഏതൊരു മലയാളിക്കും ലളിതമായി മനസിലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശമാണ് കോടതി വിമർശനത്തിന് കാരണമായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ബോബി ചെമ്മണ്ണൂർ സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളാണെന്ന് സർക്കാർ അറിയിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് പറഞ്ഞ കോടതി ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ പറയാമെന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂരും സെലബ്രിറ്റി ആണെന്നാണ് വാദമെന്ന് പറഞ്ഞ ഹൈക്കോടതി എന്നിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിന്‍റെ മറ്റ് ദ്വയാര്‍ത്ഥ പ്രയോഗ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. പരിപാടിയില്‍ വച്ച് ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് പറയാനാകില്ലെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് ഹൈക്കോടതി വിലയിരുത്തി. ചടങ്ങില്‍ വച്ച് പ്രതികരിക്കാതിരുന്നത് നടിയുടെ മാന്യതയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ടതില്ലെന്നുമാണ് ഹർജിയിലെ വാദം.

അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ നിലവിലുള്ളത്. പരാതിക്കാരി തന്‍റെ മൂന്ന് ഷോപ്പുകൾ ഉദ്ഘാടനം ചെയ്‌തിട്ടുണ്ട്. ദീർഘകാലത്തെ പരിചയവും ബന്ധവും ഉണ്ട്. പരാതിക്കാരി തന്നെ മാധ്യമങ്ങളിലൂടെ വേട്ടയാടുകയാണ്, പരാതി നൽകും മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും ഹർജിയിൽ വാദമുണ്ട്.

അതേസമയം, ജാമ്യം അനുവദിച്ച കോടതി ബോബി ചെമ്മണ്ണൂരിന വിമര്‍ശിക്കുകയും ചെയ്‌തു. നടിമാരെയും സ്‌ത്രീകളെയും നിരന്തരം വിമര്‍ശിക്കുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് നടി ഹണി റോസിന്‍റെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതി വിമര്‍ശിച്ചു. കേസിലെ അന്വേഷണ പരിതിയില്‍ നിന്ന് പ്രതിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: 'സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ' എന്ന് കോടതി; ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

Last Updated : Jan 14, 2025, 5:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.