കണ്ണൂർ: മരിച്ചെന്ന് കരുതി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്‍റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് (67) മരണത്തില്‍ നിന്നും വീണ്ടും 'ഉയര്‍ത്തെഴുന്നേറ്റത്'.
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന പവിത്രന് മൂന്നോ നാലോ ദിവസത്തെ ആയുസ് മാത്രമാണ് ആശുപത്രി അധികൃതർ നൽകിയത്. പ്രതീക്ഷ നഷ്‌ടപ്പെട്ടതോടെ കുടുംബം വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു. ആംബുലൻസിൽ തിങ്കളാഴ്‌ച കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. യാത്രമധ്യേ മരിച്ചെന്ന് കരുതി ബന്ധുക്കൾ പത്രത്തിൽ ഉൾപ്പടെ വാർത്തയും നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ച് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
മോർച്ചറി തുറക്കാൻ ടെക്‌നീഷ്യനെ കാത്തുനിന്ന എകെജി ആശുപത്രിയിലെ അറ്റൻഡർ ജയനാണ് ആ കാഴ്‌ച ആദ്യം കണ്ടത്. മോർച്ചറിയിലേക്ക് കയറ്റാൻ പുറത്തു നിർത്തിയ ആളിന്‍റെ കൈ പതിയെ അനക്കുന്നു. പിന്നാലെ ഡോക്‌ടറെ എത്തിച്ചു പൾസ് പരിശോധിക്കുമ്പോഴേക്കും ജീവന്‍റെ തുടിപ്പ് കണ്ടെത്തുകയും നേരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു.
Also Read: ശവസംസ്‌കാരം നടക്കവേ 'മരിച്ച' ആള്‍ തിരിച്ച് വന്നു; ഞെട്ടിത്തരിച്ച് വീട്ടുകാർ