ETV Bharat / state

നടിക്കെതിരായ അധിക്ഷേപ പരാമർശം; രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി മാത്രമെ വിളിപ്പിക്കാവൂവെന്ന് ഹൈക്കോടതി - HC ON RAHUL ESWAR ANTICIPATORY BAIL

നടി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു.

actress Case Against RAHUL ESWAR  ACTRESS HONEY ROSE  DEROGATORY REMARKS AGAINST ACTRESS  HONEY ROSE CASE
Rahul Easwer, High Court (Facebook, ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 4:01 PM IST

എറണാകുളം: നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നോട്ടിസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂയെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതമാരുടെ പേര് വെളിപ്പെടുത്തരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ ഈശ്വറിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ ഹൈക്കോടതി വിമര്‍ശിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലൈംഗികാതിക്രമ കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തരുത്. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിക്കവേ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി നടി രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുകയാണ്.

നടിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ കേസിൽ രാഹുൽ പ്രതിയല്ലെന്നും അതിനാൽ ഹർജി തള്ളണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ചോദ്യം ചെയ്യലിന് മുൻകൂർ നോട്ടിസ് നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം.

Also Read: സാമൂഹിക അംഗീകാരമില്ല, പക്ഷേ ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം: ലിവ് ഇന്‍ പങ്കാളികളോട് അലഹബാദ് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.