പത്തനംതിട്ട: നഗരത്തിലൂടെ കടന്നു പോകുന്ന തോട്ടിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. പത്തടിയിലധികം നീളമുള്ള പെരുമ്പാമ്പിനെയാണ് തോട്ടിൽ കണ്ടെത്തിയത്. പത്തനംതിട്ട റിങ് റോഡിനോട് ചേർന്നുള്ള കണ്ണങ്കര തോട്ടിലാണ് ഇന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പ്രദേശ വാസികളാണ് പാമ്പിനെ കണ്ടത്.
പാമ്പ് തോട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നു. വെള്ളം കുറഞ്ഞ തോടിന്റെ കൽക്കെട്ടിനോട് ചേർന്ന് പാമ്പ് ഇഴഞ്ഞു നീങ്ങുന്നതും സംരക്ഷണ ഭിത്തിയിലൂടെ കരയിലേക്ക് കയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മാസങ്ങൾക്കു മുൻപും പത്തനംതിട്ട നഗരത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. നഗരത്തിലെ കലുങ്കിന്റെ പണി നടക്കുന്നതിനിടെ കൽക്കെട്ടുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. അന്ന് വനം വകുപ്പ് അധികൃതർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
Also Read:ജൈവ കൃഷിയില്‍ നൂറുമേനി വിളയിച്ച് അനുഗ്രഹ; നാട്ടിലെ താരമായി കുട്ടിക്കർഷക