എറണാകുളം: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി. 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുന്നതായും ഇഡി ഹൈക്കോടതിയെ അറിയിച്ചു. വായ്‌പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്‌പകൾ അനുവദിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. കൂടാതെ വായ്‌പാ അടവ് മുടങ്ങിയവ തിരിച്ചു പിടിക്കാൻ നടപടിയുണ്ടാകുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഹകരണ സംഘങ്ങളുടെ പരിധിക്കപ്പുറമാണ് നിയവിരുദ്ധമായി വായ്‌പാ അനുവദിക്കുന്നതെന്നും ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം, നിക്ഷേപം തിരിച്ചുപിടിക്കാനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. വിവിധ സഹകരണ സംഘങ്ങളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഇഡിയുടെ സത്യവാങ്മൂലം.
Also Read: മുനമ്പം ജുഡീഷ്യല്‍ കമ്മിഷൻ നടത്തുന്നത് വസ്‌തുത കണ്ടെത്താനുള്ള അന്വേഷണം മാത്രം; ഹൈക്കോടതിയിൽ സർക്കാരിന്‍റെ സത്യവാങ്മൂലം