കോട്ടയം: മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ മാലിന്യം മൂടിച്ച് ഏറ്റുമാനൂർ നഗരസഭ. പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിലാണ് സംഭവം. ഏറ്റുമാനൂർ നഗരസഭ പ്രദേശത്ത് ശുചിമുറി മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശുചിമുറി മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചേർത്തല സ്വദേശികളായ മൂന്ന് പേരെയാണ് സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വാഹന ഉടമയെയും, കസ്‌റ്റഡിയിൽ ഉണ്ടായിരുന്നവരെയും കൊണ്ട് പാടശേഖരത്തിൽ ഒഴുക്കിയ മാലിന്യം മണ്ണിട്ട് മൂടിച്ചു. ഏറ്റുമാനൂർ പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ എ എസ് അൻസലിൻ്റെ നേതൃത്വത്തിലാണ് നടപടി. ചെറുവാണ്ടൂരിലെ പ്രദേശവാസികളും ഇവിടെ എത്തിയിരുന്നു. ഇനി മേലിൽ ശുചിമുറി മാലിന്യം എങ്ങും തള്ളില്ലെന്നാണ് പൊലീസിന് ഇവർ ഉറപ്പ് നൽകിയത്.
ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ശുചിമുറി മാലിന്യം തള്ളുന്നുണ്ട്. പ്രധാന റോഡരികിലും, ജലസ്രോതസുകളിലുമെല്ലാം മാലിന്യം ഒഴുക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഏറ്റുമാനൂർ പൊലീസും നാട്ടുകാരും ഒപ്പം ജനപ്രതിനിധികളും നൽകിയത്. സംഭവത്തിൽ ഏറ്റുമാനൂർ നഗരസഭ വാർഡ് കൗൺസിലർമാരായ ഡോ. എസ് ബീനയും, എം കെ സോമനും രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയിന്മേൽ മാലിന്യം തള്ളിയവർക്കെതിരെ കേസെടുത്തിരുന്നു.
Also Read: മാലിന്യം നിറഞ്ഞ കണ്ണമ്മൂല തോട്ടില്‍ വംശനാശ ഭീഷണി നേരിടുന്ന കന്യാസ്ത്രീക്കൊക്ക്..