ഹൈദരാബാദ്: ഐക്യൂബിന് പിന്നാലെ തദ്ദേശീയ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ പുറത്തിറക്കിയ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറാണ് ടിവിഎസ് എക്സ്. പുറത്തിറക്കിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാൻ വൈകിയിരുന്നു. ടിവിഎസ് എക്സിന്റെ ഡെലിവറി ആരംഭിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് പ്രമുഖ ഓട്ടോമൊബൈൽ വാർത്താ പ്ലാറ്റ്ഫോമായ കാർ ആൻഡ് ബൈക്ക് ഇപ്പോൾ.
കരുത്തുള്ള മോട്ടോറും ന്യൂതന സവിശേഷതകളുമായാണ് ഈ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരുന്നത്. 2024 ഡിസംബറിൽ വാഹനത്തിന്റെ വിതരണം ആരംഭിച്ചതായാണ് കാർ ആൻഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത്. ടിവിഎസിന്റെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറായ എക്സിന്റെ കേരളത്തിലെ എക്സ്ഷോറൂം വില 2,49,990 രൂപയാണ്.
140 കിലോമീറ്റർ റേഞ്ചുള്ള ഈ ഇലക്ട്രിക് സ്കൂട്ടർ ടിവിഎസ് മോട്ടോറിന്റെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്കൂട്ടറാണ്. അലുമിനിയം ട്വിൻ-സ്പാർ ഫ്രെയിം, മികച്ച ഡിസൈൻ, 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ടിവിഎസ് എക്സ് പുറത്തിറക്കിയത്.
ബെംഗളൂരുവിൽ മാത്രമാണ് ടിവിഎസ് എക്സിന്റെ ഡെലിവറി നിലവിൽ ആരംഭിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ മറ്റ് നാല് നഗരങ്ങളിൽ കൂടി അവതരിപ്പിക്കുമെന്നാണ് വിവരം. ഉത്തരേന്ത്യയിൽ രണ്ടിടങ്ങളിലും ദക്ഷിണേന്ത്യയിൽ രണ്ടിടങ്ങളിലും ആയാണ് ഡെലിവറി ആരംഭിക്കുക.
മറ്റ് ഫീച്ചറുകൾ: എക്സ്ട്രൈഡ്, എക്സ്റ്റീൽത്ത്, സോണിക്ക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളാണ് ടിവിഎസ് എക്സിൽ നൽകിയിരിക്കുന്നത്. വാഹനത്തിന്റെ എടുത്തുപറയേണ്ട ഫീച്ചർ അതിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തന്നെയാണ്. 10.25 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇത് ഗെയിമുകൾ, മ്യൂസിക്കുകൾ, വീഡിയോ പ്ലേബാക്ക് തുടങ്ങിയ ഫീച്ചറുകൾ അടങ്ങുന്നതാണ്. 12 ഇഞ്ച് അലോയ് വീലുകളാണ് സ്കൂട്ടറിലുള്ളത്. സീറ്റിനടിയിൽ 19 ലിറ്റർ അണ്ടർ സ്റ്റോറേജ് സ്പേസും ലഭിക്കും.
സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ക്രാഷ് ഡിറ്റക്ഷൻ, ജിയോ ഫെൻസിങ്, ടോവിങ് അലർട്ട്, റിവേഴ്സ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ഹിൽ ഹോൾഡ് കൺട്രോൾ, ഓവർ സ്പീഡിങ് അലേർട്ട് തുടങ്ങിയ നിരവധി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
എഞ്ചിൻ പരിശോധിക്കുമ്പോൾ ഇന്റഗ്രേറ്റഡ് കൺട്രോളറുള്ള റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്. 4.4 കിലോവാട്ട് ബാറ്ററിയാണ് ടിവിഎസ് എക്സിൽ നൽകിയിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 105 കിലോമീറ്റർ വരെ പരമാവധി വേഗതയും കൈവരിക്കാൻ ശേഷിയുള്ളതാണ് ടിവിഎസ് എക്സ്. ഇന്റഗ്രേറ്റഡ് കൺട്രോളറുള്ള റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്.
Also Read:
- ജനമനസുകളിൽ ഇടംനേടിയ സ്കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്ടിവ 110; വില 80,950 രൂപ
- ആക്ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്സസ് 125: വില 81,700 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്ടിവയുടെ ഇലക്ട്രിക് സ്കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്, വേഗതയിൽ രാജാവ്: ട്രയംഫിന്റെ രണ്ട് പുത്തൻ ബൈക്കുകൾ: വിലയും ഫീച്ചറും അറിയാം
- ഇന്ത്യൻ കുടുംബങ്ങളുടെ മനസറിഞ്ഞ് ബജാജ്: കൂടുതൽ നീളമുള്ള സിംഗിൾ സീറ്റുമായി പുതിയ പൾസർ എൻ 160; അതും കുറഞ്ഞ വിലയിൽ