തൂത്തുക്കുടി(തമിഴ്‌നാട്): പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ സ്വയം പ്രഖ്യാപിത ആള്‍ദൈവവും മകനും പിടിയില്‍. ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി നിരവധി ആളുകളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും പലരുടെയും പണം ഇരട്ടിയാക്കിയെന്നും വിശ്വസിപ്പിച്ച് നാട്ടുകാരെ പറ്റിച്ച് പണം കൈക്കലാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ബാലസുബ്രമണ്യൻ (63) മകൻ അയ്യദുരൈ (27) എന്നിവരാണ് പിടിയിലായത്.
ആളുകളില്‍നിന്ന് സംഭാവന സ്വീകരിച്ച ശേഷം പുതിയ ക്ഷേത്രം നിര്‍മിച്ച് വളരെവേഗം ഭക്തരുടെ വിശ്വാസം ആര്‍ജിക്കുകയായിരുന്നു. ഇതിനിടെ, നോട്ടുകള്‍ ഇരട്ടിപ്പിച്ചുതരാമെന്ന് പറഞ്ഞ് ചെറിയ തുകകള്‍ ഭക്തരില്‍നിന്ന് സ്വീകരിച്ചു തുടങ്ങി. ചിലര്‍ക്ക് ഇയാള്‍ ഇരട്ടിയായി പണംനല്‍കി. ഇതോടെ സമീപജില്ലകളില്‍ നിന്നുള്ളവരും വന്‍തോതില്‍ പണം നല്‍കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പലരുടെ കൈകളില്‍ നിന്നായി രണ്ട് കോടിയിലധികം രൂപയാണ് സംഘം തട്ടിയെടുത്തത്. 2018 മുതൽ 2023 വരെ പവ ഗഡുക്കളായി നാട്ടുകാർ ഇയാള്‍ക്ക് പണം നൽകുകയായിരുന്നു. എന്നാൽ പണം നൽകുന്നതല്ലാതെ ഇരട്ടിയായ തുക തിരികെ എത്താത്തതോടെ നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. എന്നാൽ നാട്ടുകാർ എത്തും മുൻപ് ആള്‍ദൈവം മൊബൈൽ ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു.
തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആള്‍ദൈവം ചമഞ്ഞ ബാലസുബ്രമണ്യനെയും മകൻ അയ്യദുരൈയും എന്നിവരെ പിടികൂടുകയായിരുന്നു. 2 കോടി 29 ലക്ഷം രൂപയാണ് നാട്ടുകാരിൽ നിന്നും ഇരുവരും പിരിച്ചെടുത്തത്. പണം കൈപ്പറ്റിയതല്ലാതെ മറ്റ് വിവരങ്ങള്‍ ഇല്ലാതെയായതോടെ നാട്ടുകാർ തൂത്തുക്കുടി ഡിഎസ്‌പി ഓഫിസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു.