ETV Bharat / state

അമൂല്യ നിധിയുമായി ചരിത്ര വിജ്ഞാനത്തിന്‍റെ ഭണ്ഡാരം; അപൂര്‍വ ഗ്രന്ഥ ശേഖരണത്തിന്‍റെ കലവറയാണ് തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറി - REVENUE REFERENCE LIBRARY

1700 മുതല്‍ സ്വാതന്ത്ര്യലബ്‌ധി വരെയുളള 2852 പുസ്‌തകങ്ങള്‍, 237 കയ്യെഴുത്തു പതിപ്പുകള്‍, 1881 മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്തെ അഡ്‌മിനിസ്‌ട്രേറ്റിവ് മാനുവല്‍... ലൈബ്രറിയില്‍ ശേഖരങ്ങള്‍ ഏറെ.

THALASSERY LIBRARY  HISTORY LIBRARY THALASSERY  തലശ്ശേരി ലൈബ്രറി  റവന്യൂ റഫറന്‍സ് ലൈബ്രറി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 3:53 PM IST

കണ്ണൂര്‍: ചരിത്രാന്വേഷികള്‍ക്കും ചരിത്ര പഠിതാക്കള്‍ക്കും കൗതുകമുണര്‍ത്തുന്നതും വിസ്‌മയകരവുമായ ഗ്രന്ഥ ശേഖരത്തിന്‍റെ കലവറയാണ് തലശ്ശേരിയിലെ റവന്യൂ റഫറന്‍സ് ലൈബ്രറി. തലശ്ശേരി സബ്‌കലക്‌ടര്‍ ഓഫിസിന് പിറകിലാണ് ചരിത്ര വിജ്ഞാനത്തിന്‍റെ ഭണ്ഡാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. മലബാറില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഗസറ്റും ഗസറ്റിയറുകളുമുള്‍പ്പെടെയുള്ള ശേഖരം ഇവിടുത്തെ അലമാരകളില്‍ ഭദ്രമായി ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി പ്രൊവിന്‍സിന്‍റെ ഭാഗമായിരുന്നു മലബാര്‍. മലബാറില്‍ ഇംഗ്ലീഷുകാരുടെ പ്രധാന സങ്കേതമായിരുന്നു തലശ്ശേരി. തലശ്ശേരിയില്‍ ഫാക്‌ടറിയും കോട്ടയും സ്ഥാപിച്ച ഇംഗ്ലീഷുകാര്‍ സമീപത്തെ ധര്‍മ്മടം വ്യാപാര കേന്ദ്രമാക്കാന്‍ ശ്രമിച്ചതും ചരിത്ര രേഖകളില്‍പെടുന്നു.

തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറി (ETV Bharat)

ധര്‍മ്മടത്ത് ഇംഗ്ലീഷ് സൈന്യം കടന്ന് കൂടാന്‍ ശ്രമിക്കുന്നതിനെ ആലിരാജാവ് തടഞ്ഞ് പിന്തിരിപ്പിക്കുകയും 1727ല്‍ കോട്ടയം രാജാവിന്‍റെ സഹായത്തോടെ ധര്‍മ്മടത്തെ കോട്ടയും ധര്‍മ്മടം ദേശവും പിടിച്ചെടുക്കുകയും ചെയ്‌തു. ഇത്തരം ചരിത്ര സ്‌മാരകങ്ങളുടെ വിശദമായ വിവരങ്ങളാണ് ലൈബ്രറിയില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നത്.

1730ല്‍ ധര്‍മ്മടത്തെ വ്യാപാര കുത്തക സ്ഥാപിക്കാന്‍ ഡച്ചുകാര്‍ ശ്രമം നടത്തിയെങ്കിലും കോലത്തിരിയുടെ പ്രതിപുരുഷനായ ഉദയവര്‍മ്മന്‍ 20,000 പണം വിലയുള്ള യുദ്ധ സാമഗ്രികളും 30,000 പണവും സ്വീകരിച്ച് ഇംഗ്ലീഷുകാര്‍ക്ക് ധര്‍മ്മടം കൈവശപ്പെടുത്താന്‍ അനുമതി നല്‍കി. ഇംഗ്ലീഷുകാരും ടിപ്പു സുല്‍ത്താനും തമ്മിലുള്ള ശ്രീരംഗപട്ടണം ഉടമ്പടി, പഴശ്ശി കലാപവും പഴശ്ശിരാജാവിന്‍റെ പടയാളികള്‍ ധര്‍മ്മടത്ത് നിന്നും ഇംഗ്ലീഷുകാരെ അക്രമിച്ചതായുള്ള രേഖകളും ചരിത്ര ശേഷിപ്പുകളിലുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പഴയ കാലത്തിന്‍റെ ഓര്‍മകളുണരുന്ന നിരവധി രേഖകളാണ് തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറിയിലുള്ളത്. അഞ്ചരക്കണ്ടിയിലെ ബ്രൗണ്‍ സായിപ്പിന്‍റെ ഭരണവും കറപ്പതോട്ടം സംബന്ധിച്ച വിവരങ്ങളും ഗ്രന്ഥ ശേഖരത്തിലുണ്ട്. തലശ്ശേരി കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷുകാരുടെ ഭരണത്തില്‍ ഒട്ടേറെ നാട്ടുകാരും പങ്കാളികളായിരുന്നു. തലശ്ശേരി ഡെപ്യൂട്ടി കലക്‌ടറായിരുന്ന ചൂര്യായി കണാരന്‍ മുതല്‍ റവന്യൂ വകുപ്പിലും കോടതികളിലുമായി നിരവധി തദ്ദേശീയര്‍ ഉദ്യോഗസ്ഥരായിരുന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള ചരിത്ര ഗവേഷകര്‍ക്ക് മലബാര്‍ ബന്ധമുള്ള ചരിത്ര വസ്‌തുതകള്‍ അറിയാനും ഗ്രഹിക്കാനും ഇവിടെയുള്ള ഗ്രന്ഥശേഖരങ്ങളും കയ്യെഴുത്തു പ്രതികളും ഉപയോഗപ്പെടുത്താവുന്നതാണ്. 1700 മുതല്‍ 1947 സ്വാതന്ത്ര്യലബ്‌ധി വരെയുളള 2852 പുസ്‌തകങ്ങള്‍, 237 കയ്യെഴുത്തു പതിപ്പുകള്‍ എന്നിവ ഉപയോഗപ്പെടുത്താം.

1881 മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് മാനുവല്‍, 1885ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്, രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനിക സേവനം നടത്തിയ സേനാംഗങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ എന്നിവ റവന്യൂ റഫറന്‍സ് ലൈബ്രറിയിലുണ്ട്. വായിക്കപ്പെട്ട ചരിത്ര രേഖകള്‍ക്ക് പുറമെ ഇനിയും എന്തെല്ലാം കയ്യെഴുത്തു പ്രതികളിലും ഗ്രന്ഥങ്ങളിലുമായി ഒളിഞ്ഞു കിടക്കുന്നതിനെക്കുറിച്ചുള്ള പഠനവും ചരിത്രകാരന്മാരും ചരിത്ര ഗവേഷകരും ആരംഭിക്കേണ്ടിയിരിക്കുന്നു.

Also Read: മുടിയും വെട്ടാം, വായനയും നടക്കും; വ്യത്യസ്‌തം ഈ 'സലൂണ്‍ കം ലൈബ്രറി'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.