വിജയവാഡ(ആന്ധ്രാപ്രേദേശ്): സാധാരണയായി സംക്രാന്തി/പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് ജെല്ലിക്കെട്ട്, കാളയോട്ടം, കോഴിപ്പോര് തുടങ്ങിയ മത്സരങ്ങളാണ് കണ്ടുവരാരാറ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ആന്ധ്രാപ്രേദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ചില ഗ്രാമങ്ങള്‍ പന്നിപ്പോര് മത്സരമാണ് സംഘടിപ്പിക്കുന്നത്. മത്സരം കാണാൻ നിരവധി ആളുകളാണ് ഗ്രാമങ്ങളിൽ തടിച്ച് കൂടിയത്.
സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പ്രാദേശിക ക്ലബ്ബായ എറുക്കല വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പന്നിമത്സരങ്ങൾ സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സംഘാടകർ സമ്മാനങ്ങളും വിതരണം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുഞ്ചനപ്പള്ളി, ബുച്ചി, കൊണസീമ ജില്ലയിലെ വലാസ, തിരുപ്പതിപ്പാട്, കൊമ്മുഗുഡം, മണ്ഡപേട്ട, നിഡദവോലു, തഡേപ്പള്ളിഗുഡം എന്നീ ഗ്രാമങ്ങളിലെ പന്നികളുടെ മത്സരങ്ങമാണ് അരങ്ങേറിയത്. നെല്ലൂർ ജില്ലയിലെ ബുച്ചി ഗ്രാമവും കൊണസീമ ജില്ലയിലെ വലാസ ഗ്രാമവും തമ്മിൽ നടന്ന മത്സരത്തിൽ ബുച്ചി ഗ്രാമത്തിൽ നിന്നുള്ള പന്നിയാണ് വിജയിച്ചത്.
തിരുപ്പതിപ്പാട്, കൊമ്മുഗുഡം ഗ്രാമങ്ങളിലെ പന്നികൾ തമ്മിൽ നടന്ന മത്സരത്തിൽ തിരുപ്പതിപ്പാടിലെ പന്നികൾ രണ്ടാം സ്ഥാനത്തെത്തി. മണ്ഡപേട്ട, നിഡദവോലു ഗ്രാമങ്ങളിൽ നിന്നുള്ള പന്നികൾ തമ്മിലുള്ള മത്സരത്തിൽ മണ്ഡപേട്ട ഗ്രാമത്തിൽ നിന്നുള്ള പന്നികൾ വിജയിക്കുകയും മൂന്നാം സ്ഥാനത്തെത്തുകയും ചെയ്‌തിട്ടുണ്ട്.