ഹൈദരാബാദ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നയിക്കുന്ന 15 അംഗ ടീമിനെയാണ് കോച്ച് റോബ് വാൾട്ടർ പ്രഖ്യാപിച്ചത്. പേസർമാരായ ആൻഡ്രിച്ച് നോർജെ, ലുൻഗി എൻഗിഡി എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി.
ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഓൾറൗണ്ടർ വിയാൻ മൾഡർ എന്നിവര്‍ ടീമിലേക്ക് ഇടം നേടിയപ്പോള്‍ കഴിഞ്ഞ മാസം പാകിസ്ഥാനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് സീനിയർ ബാറ്റർ റീസ ഹെൻഡ്രിക്‌സിനെ നിന്ന് പുറത്തായി. 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ച 10 താരങ്ങള്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുമുണ്ട്.
Our preliminary squad for the 2025 @ICC #ChampionsTrophy is here 🔥 pic.twitter.com/LK8T2wZwDr
— Cricket Australia (@CricketAus) January 13, 2025
ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പുഘട്ട മത്സരം
- ഫെബ്രുവരി 21 - ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാൻ, കറാച്ചി
- ഫെബ്രുവരി 25 - ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, റാവൽപിണ്ടി
- മാർച്ച് 1 - ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട്, കറാച്ചി
ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ , ടോണി ഡി സോർസി, റയാൻ റിക്കൽട്ടൺ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വിയാൻ മൾഡർ, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, തബ്രെസ് എൻഗിഡി, തബ്രെസ് എൻഗിഡി ഐഡൻ മാർക്രം.
അതേസമയം ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസ് ടീമിനെ നയിക്കും. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഉടനീളം കണങ്കാലിന് പ്രശ്‌നമുണ്ടായിരുന്നുവെന്ന് സെലക്ഷൻ ചെയർ ജോർജ്ജ് ബെയ്‌ലി അടുത്തിടെ വെളിപ്പെടുത്തിയതിനാൽ പാറ്റ് കമ്മിൻസ് ടീമിനെ നയിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും താരത്തിന്‍റെ സാന്നിധ്യം ഇപ്പോഴും സംശയത്തിലാണ്.
🚨SQUAD ANNOUNCEMENT🚨
— Proteas Men (@ProteasMenCSA) January 13, 2025
White-ball head coach Rob Walter has today announced a 15-member squad for the ICC Champions Trophy 2025, which will be played in Pakistan from 19 February – 09 March.
One-Day International captain Temba Bavuma will lead the full-strength squad, which… pic.twitter.com/Bzt0rqjveG
കാലിന് പരിക്കേറ്റ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ നഷ്‌ടമായ ജോഷ് ഹേസിൽവുഡ്, ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇടം നേടാത്ത മിച്ചൽ മാർഷ് എന്നിവരും ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഓസ്‌ട്രേലിയ.
ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്‌സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.