ETV Bharat / bharat

മുഡ ഭൂമി അഴിമതി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയുടെയും മന്ത്രിയുടെയും ഇഡി സമൻസിന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ - HC STAYS ED SUMMONS IN MUDA CASE

ഫെബ്രുവരി 10 ന് കോടതി അടുത്ത വാദം കേള്‍ക്കും.

MUDA LAND SCAM KARNATAKA  CM SIDDARAMAIAH MUDA CASE  ED SUMMON CM WIFE AND MINISTER  MUDA CASE INVESTIGATION AND COURT
Karnataka HIgh Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 27, 2025, 10:31 PM IST

കർണാടക: മുഡ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിക്കും നഗരവികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പുറപ്പെടുവിച്ച സമൻസിന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർവതിയും സുരേഷും സമർപ്പിച്ച ഹർജികളിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് വിധി.

ഫെബ്രുവരി 10 ന് കോടതി അടുത്ത വാദം കേള്‍ക്കും. സമൻസ് പുറപ്പെടുവിച്ചത് കോടതിയുടെ പരിഗണനയിലുള്ള നടപടികൾക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടക്കാല സ്റ്റേ. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സന്ദേശ് ചൗട്ട, തന്‍റെ കക്ഷി കഴിഞ്ഞ വർഷം തന്നെ ബദൽ പ്ലോട്ട് കൈമാറിയതായി വാദിച്ചു. എന്നിട്ടും സമൻസ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവർ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലാത്ത തന്‍റെ കക്ഷിക്ക് ഇഡി സമൻസ് അയച്ചതായി മന്ത്രിയെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ സി വി നാഗേഷ് വാദിച്ചു. കൂടാതെ, മന്ത്രിയുടെ മകന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയത്താണ് സമൻസ് വന്നിരിക്കുന്നത്. ഇതേ കേസിൽ മുഡ എംഡി നടേഷിന് നൽകിയ സമൻസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതിനാൽ മന്ത്രിക്ക് നൽകിയ സമൻസും റദ്ദാക്കണമെന്നായിരുന്നു വാദം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 50(2) പ്രകാരം, തെളിവുകളും രേഖകളും ശേഖരിക്കാൻ ഇഡിക്ക് ആർക്കും സമൻസ് അയയ്ക്കാൻ കഴിയുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കാമത്ത് പറഞ്ഞു. പ്രതികൾക്ക് മാത്രമേ സമൻസ് അയയ്ക്കാവൂ എന്നൊരു നിയമവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചു

അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയൽ കർണാടക ഹൈക്കോടതി മാറ്റിവച്ചു. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, ജസ്റ്റിസ് എം നാഗപ്രസന്ന ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹർജി വിധി പറയാൻ മാറ്റിവച്ചത്. നിലവിൽ കേസ് ലോകായുക്ത പൊലീസാണ് അന്വേഷിക്കുന്നത്.

എന്നാൽ ലോകായുക്ത പൊലീസിൽ അവിശ്വാസം പ്രകടിപ്പിച്ച ഹർജിക്കാരൻ കൃഷ്‌ണ മുഡ കേസിലെ അന്വേഷണം സിബിഐക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലോകായുക്ത പൊലീസ് സംസ്ഥാന സർക്കാരിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, മുഖ്യമന്ത്രി ഉൾപ്പെട്ട കേസിൽ നിഷ്‌പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം.

Also Read:സനാതന ധർമ പരാമർശം; ഉദയനിധി സ്‌റ്റാലിനെതിരായ ഹർജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.