ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ട് തനിക്ക് ഫ്ലൈറ്റ് നഷ്ടമായെന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ. ഇൻഡിഗോ എയർലൈൻസില്‍ നിന്ന് ലഭിച്ച അനുഭവം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെ താരം പങ്കുവയ്‌ക്കുകയായിരുന്നു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
'ഡൽഹി എയർപോർട്ടിൽ ഇൻഡിഗോയില്‍ നിന്ന് ലഭിച്ച അനുഭവം വളരെ മോശമായിരുന്നു. എന്നോടുള്ള അവരുടെ സ്റ്റാഫിന്‍റെ പെരുമാറ്റം അസഹനീയമായിരുന്നു. വിമാനത്തിൽ കയറാൻ കൃത്യസമയത്ത് ഞാൻ ശരിയായ കൗണ്ടറിൽ തന്നെ എത്തിയിരുന്നു. എന്നാല്‍ അവർ എന്നെ അനാവശ്യമായി മറ്റൊരു കൗണ്ടറിലേക്ക് അയച്ചു. എന്നാല്‍ അവിടെ ചെക്ക്-ഇൻ ഇപ്പോൾ അടച്ചിട്ടുണ്ടെന്നാണ് എന്നോട് പറഞ്ഞത്.
MISBEHAVIOR HAPPENED WITH left-handed Indian opener Abhishek Sharma at Delhi airport. Abhishek said that he reached the right counter at the right time. Despite this, he was unnecessarily asked by the counter manager to go to another counter. According to Abhishek, he missed his… pic.twitter.com/bxVnbieZTo
— Sarvesh Pandey (@Sarvesh638793) January 13, 2025
ഇക്കാരണത്താൽ എന്‍റെ ഫ്ലൈറ്റ് നഷ്ടമായി. ഒരു ദിവസം മാത്രമേ എനിക്ക് അവധി ഉണ്ടായിരുന്നുള്ളൂ. അത് ഇപ്പോൾ ഇല്ലാതെയായി. ഇതുവരെയുള്ള ഏറ്റവും മോശം എയർലൈൻ അനുഭവമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇൻഡിഗോയുടെ സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിഷേക് ഉന്നയിച്ചത്.
അതേസമയം ജനുവരി 22 മുതൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓപ്പണറായി അഭിഷേകിനെ തിരഞ്ഞെടുത്തു.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം 12 ടി20 മത്സരങ്ങളിൽ നിന്ന് 11 ഇന്നിംഗ്‌സുകളിൽ നിന്ന് 1 സെഞ്ചുറിയും 1 അർദ്ധ സെഞ്ചുറിയും സഹിതം 256 റൺസ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. അഭിഷേകിന്‍റെ ഉയർന്ന സ്കോർ 100 റൺസാണ്.
Also Read: ചാമ്പ്യന്‍സ് ട്രോഫി 2025: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളെ പ്രഖ്യാപിച്ചു - CHAMPIONS TROPHY 2025