തിരുവനന്തപുരം: ഡിജിറ്റൽ യുഗത്തിൽ എല്ലാ ഓൺലൈൻ ഇടപാടുകൾക്കും പാസ്‌വേർഡുകൾക്ക് സുപ്രധാനമായ ഒരു സ്ഥാനം തന്നെയുണ്ട്. നാമെല്ലാവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങൾക്കും പാസ്‌വേർഡ് നൽകാറുണ്ട്, എന്നാൽ നിങ്ങളിലെത്ര പേർ സ്ട്രോങ്ങ് പാസ്‌വേർഡ് നൽകാറുണ്ട്. വളരെ വിരളമായിരിക്കും അല്ലേ ? എപ്പോഴും നമ്മുടെ മനസിൽ ഓർത്തുവയ്‌ക്കാൻ കഴിയുന്ന എളുപ്പമുള്ള പാസ്‌വേര്‍ഡ് നമ്മളില്‍ ഭൂരിഭാഗം പേരും കൊടുക്കാറ്.
കാരണം സ്‌ട്രോങ് പാസ്‌വേര്‍ഡ് കൊടുത്തിട്ട് മറന്നെങ്ങാനും പോയാലോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. അതിനാൽ നമ്മുടെ പേരോ വീട്ടുകാരുടെ പേരോ അല്ലെങ്കില്‍ നൽകും. അതിനോടൊപ്പം നമ്പർ കൊടുക്കണമെങ്കിൽ 123456 എന്നതായിരിക്കും പൊതുവേ നൽകാറ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌പെഷ്യൽ ക്യാരക്‌ടർ നിർബന്ധമായും നൽകേണ്ടതാണെങ്കിൽ അതും നൽകും, അതും സിസ്റ്റം ആവശ്യപ്പെട്ടാൽ മാത്രം. എന്നാല്‍ ഇത്തരത്തില്‍ പാസ്‌വേര്‍ഡ് കൊടുക്കുമ്പോള്‍ ഒട്ടേറെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്നാണ് യാഥാര്‍ഥ്യം. ഇക്കാര്യത്തില്‍ മുന്നറിയിപ്പുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. അശ്രദ്ധമായി നിങ്ങൾ ഓരോരുത്തും നൽകുന്ന പാസ്‌വേർഡുകൾ ഹാക്ക് ചെയ്യുന്നതിനായി ഹാക്കർക്ക് നിങ്ങൾ തന്നെ നൽകുന്ന താക്കോലാണെന്നാണ് പൊലീസ് പറയുന്നത്.
വളരെ എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന പാസ്‌വേർഡുകൾ നൽകരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ഇത് അപര്യാപ്‌തമാണ്. ശക്തവും രഹസ്യവുമായ പാസ്‌വേർഡുകളാണ് സുരക്ഷ നൽകുന്നതിന് ആവശ്യമായിട്ടുള്ളത്. പാസ്‌വേർഡുകൾക്കൊപ്പം സ്‌പെഷ്യൽ ക്യാരക്‌ടേഴ്‌സ് നൽകുന്നത് ഡിജിറ്റൽ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നു. (# $ %) എന്നിവയാണ് സ്പെഷ്യൽ ക്യാരക്‌ടേഴ്‌സ് എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമ്പറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തിയും പാസ്‌വേർഡ് ഉണ്ടാക്കുക. പലപ്പോഴും ഓർത്തിരിക്കാൻ പ്രയാസമായിരിക്കുമെങ്കിലും പാസ്‌വേഡുകൾ സ്ട്രോങ്ങ് ആക്കേണ്ടത് അത്യാവശ്യമാണെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. അതിനാൽ നിങ്ങളിക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണി പുറകെ വരും കേട്ടോ.