ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗില്‍ പഞ്ചാബ് കിങ്‌സിന്‍റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചു. ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ, സൂപ്പര്‍ താരം സൽമാൻ ഖാനാണ് പ്രഖ്യാപനം നടത്തിയത്. 96-ാം നമ്പർ ജഴ്സിയിലാണ് താരം പഞ്ചാബ് കിങ്സിനായി കളിക്കുക.യുസ്‌വേന്ദ്ര ചെഹൽ, ശശാങ്ക് സിങ് തുടങ്ങിയവർക്കൊപ്പം ബിഗ് ബോസ് എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് ശ്രേയസിനെ ക്യാപ്‌നായി പ്രഖ്യാപിച്ചത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡിസംബറിലെ ലേലത്തിൽ ഫ്രാഞ്ചൈസി തിരഞ്ഞെടുത്ത വലംകൈയ്യൻ ബാറ്റർ പഞ്ചാബിനെ നയിക്കാൻ ഹെഡ് കോച്ച് റിക്കി പോണ്ടിങ്ങുമായി വീണ്ടും കൈകോർക്കും. 'ടീം എന്നിൽ വിശ്വാസം അർപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ശ്രേയസ് പറഞ്ഞു. കോച്ചായ പോണ്ടിംഗിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മികച്ച കഴിവുള്ളവരും തെളിയിക്കപ്പെട്ട താരങ്ങളുമുള്ള ടീം ശക്തമാണ്. മാനേജ്‌മെന്‍റ് കാണിച്ച വിശ്വാസത്തിന് പ്രതിഫലം നൽകുമെന്നും താരം പറഞ്ഞു.
ചാമ്പ്യന്മാരായ കൊൽക്കത്തയെ കഴിഞ്ഞ സീസണിൽ നയിച്ചത് ശ്രേയസായിരുന്നു. മെഗാ താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. രാജസ്ഥാൻ താരമായിരുന്ന ചഹലിനെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ശശാങ്ക് സിങ്ങിനെ ലേലത്തിന് മുമ്പ് തന്നെ പഞ്ചാബ് നിലനിർത്തുകയായിരുന്നു.
#𝐒𝐚𝐝𝐝𝐚𝐒𝐪𝐮𝐚𝐝 🔒❤️#IPL2025Auction #PunjabKings pic.twitter.com/Mxppagzd4Z
— Punjab Kings (@PunjabKingsIPL) November 25, 2024
2024-ൽ ശ്രേയസ് രഞ്ജി, ഇറാനി ട്രോഫി നേടിയ മുംബൈ ടീമിന്‍റെ ഭാഗമായിരുന്നു. താരത്തിന്‍റെ നേതൃത്വത്തിൽ മുംബൈ തങ്ങളുടെ രണ്ടാമത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കി.
പഞ്ചാബ് കിങ്‌സ് ടീം: ശ്രേയസ് അയ്യർ (സി), ശശാങ്ക് സിംഗ്, പ്രഭ്സിമ്രാൻ സിംഗ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ് വെൽ, നെഹാൽ വധേര, ഹർപ്രീത് ബ്രാർ, വിഷ്ണു വിനോദ്, വിജയ്കുമാർ വൈഷക്, യാഷ് താക്കൂർ, മാർക്കോ ലോസ് ജാൻസെൻ, ജോഷ്ക് ഇൻ ജാൻസെൻ, അവിനാഷ്, പ്രവീൺ ദുബെ.
Also Read: യുഎഫ്‌സി ചാമ്പ്യൻ ഖബീബിനെ അമേരിക്കയിൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു - KHABIB NURMAGOMEDOV