ന്യൂഡൽഹി: യുഎഫ്‌സിയുടെ വെറ്ററൻ പോരാളി ഖബീബ് നുർമഗോമെഡോവിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ നിന്നാണ് താരത്തെ പുറത്താക്കിയത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Khabib Nurmagomedov kicked off plane after dispute with flight crew
— Best MMA Moments (@XcellentMMA) January 12, 2025
A flight attendant asked Khabib to confirm he could assist in an emergency for his exit row seat. Khabib didn't understand initially, and despite eventually agreeing, the crew doubted his ability. After… pic.twitter.com/NHOXl74cna
ഇരിപ്പിടം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തർക്കമുണ്ടായതാണ് കാരണം. ഖബീബ് തന്‍റെ ടീമംഗങ്ങൾക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ജീവനക്കാരിയുമായുള്ള തര്‍ക്കം മറ്റു യാത്രക്കാർ പകർത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിമാനത്തിലെ എക്‌സിറ്റ് റോയിലായിരുന്നു ഖബീബ് ഇരുന്നിരുന്നത്. യാത്രയ്ക്കുമുൻപ് ഖബീബിന്‍റെ അടുത്തെത്തിയ ഒരു ജീവനക്കാരി സീറ്റ് മാറണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും അറിയിക്കുകയായിരുന്നു. 'നിങ്ങളെ എക്സിറ്റ് വരിയിൽ ഇരിക്കാൻ ഞങ്ങൾ അനുവദിക്കില്ല.
ഞാൻ ഒരു സൂപ്പർവൈസറെ വിളിക്കുന്നു. ഒന്നുകിൽ നിങ്ങൾക്ക് മറ്റൊരു സീറ്റ് എടുക്കാം അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ഇറക്കാമെന്ന് വീഡിയോയിൽ ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റ് പറയുന്നത് കാണാവുന്നതാണ്. എന്നാല്‍ തന്നെ അവിടെ ഇരിക്കാൻ അനുവദിക്കണമെന്ന് ഖബീബ് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അനുവദിച്ചില്ല. തുടര്‍ന്ന് താരത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
Khabib Nurmagomedov was kicked off a plane
— MMA UNCENSORED (@MMAUNCENSORED1) January 12, 2025
pic.twitter.com/5ZCwY8VXVt
ഫ്ലൈറ്റ് അറ്റൻഡന്‍റ് തുടക്കം മുതലേ അപമര്യാദയായി പെരുമാറിയെന്ന് ഖബീബ് തന്‍റെ എക്‌സില്‍ കുറിച്ചു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ പുറത്താക്കിയതെന്ന് ഖബീബ് ചോദിച്ചു. തർക്കത്തിനു കാരണം വംശീയതയോ ദേശീയതയോ എന്താണെന്ന് അറിയില്ലെന്നും എന്നെ സീറ്റിൽ നിന്ന് മാറ്റാൻ നിർബന്ധിക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
Also Read: ആത്മവീര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും; രാഹുല്‍ കെപി ഇറങ്ങില്ല - KERALA BLASTERS