അഹമ്മദാബാദ്: ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യന്‍ ടീമിന്‍റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ കെഎൽ രാഹുലായിരിക്കുമെന്നും റിഷഭ് പന്തിനെ പ്ലേയിംഗ് ഇലവനില്‍ ഉടൻ പരിഗണിക്കില്ലെന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് രാഹുലിനെ കുറിച്ച് ഗംഭീര്‍ മനസുതുറന്നത്.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
'രാഹുലാണ് ഇപ്പോൾ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പര്‍, അത് മാത്രമെ ഇപ്പോള്‍ പറയാനാകു എന്നും ഗംഭീര്‍ പറഞ്ഞു.' ഋഷഭ് പന്തിന് അവസരം ലഭിക്കും, പക്ഷേ രാഹുൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, അതുകൊണ്ട് രണ്ട് വിക്കറ്റ് കീപ്പർ-ബാറ്ററുമാരുമായി കളിക്കാൻ ഞങ്ങൾക്ക് കഴിയില്ലായെന്ന് ഗംഭീര്‍ വ്യക്തമാക്കി.
Gambhir said " kl is our no 1 wicketkeeper - this is what i can say at the moment - rishabh pant will get his chance but at the moment it is kl who has done well & we cannot play two wicketkeeper-batters". [pti] pic.twitter.com/ulLQQk1957
— Johns. (@CricCrazyJohns) February 12, 2025
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഋഷഭ് പന്തിന് മാത്രമാണ് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിക്കാത്തത്. രാഹുൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ 142 റൺസിന് വിജയിച്ച മത്സരത്തിൽ 29 പന്തിൽ നിന്ന് 40 റൺസാണ് രാഹുൽ നേടിയത്.
ജയ്‌സ്വാളിന് പകരം ചക്രവർത്തി ശരിയായ പകരക്കാരന്‍
ഇടംകൈയ്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനം ശരിയാണെന്ന് ഗംഭീര്‍ പറഞ്ഞു.പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇതിനുള്ള ഒരേയൊരു കാരണം വിക്കറ്റ് എടുക്കുന്ന ബൗളർ എന്ന നിലയിൽ ഞങ്ങൾക്ക് ഒരു ഓപ്ഷൻ ആവശ്യമായിരുന്നു.
Instagram story of Indian Head Coach Gautam Gambhir - " fearless".
— Johns. (@CricCrazyJohns) February 12, 2025
india is coming for champions trophy 🏆 pic.twitter.com/WtOrkTqcT6
വരുൺ ചക്രവർത്തിക്ക് ആ ഓപ്ഷൻ ആകാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം.' ജയ്‌സ്വാളിന് ഇനിയും ഒരുപാട് ഭാവിയുണ്ട്, നമുക്ക് 15 കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂവെന്നും ഗംഭീര്‍ പറഞ്ഞു.
അതേസമയം മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 142 റൺസിന് പരാജയപ്പെടുത്തി. വിജയത്തോടെ, 14 വർഷത്തിനു ശേഷം ടീം ഇന്ത്യ ബ്രിട്ടീഷുകാരെ ഏകദിനത്തിൽ വൈറ്റ്‌വാഷ് ചെയ്‌തു.
" if you have the option of putting a quality left-hand batter in the middle; why won't you do that?"
— ESPNcricinfo (@ESPNcricinfo) February 13, 2025
▶️ https://t.co/l0LLVlXWRW #INDvENG pic.twitter.com/ZXckeAvuJA