ഹൈദരാബാദ്: വീണ്ടും ഒരിക്കല്‍ കൂടി 'ഈറ്റ് റൈറ്റ് കാമ്പസ്' സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി റാമോജി ഫിലിം സിറ്റിയും ഡോള്‍ഫിന്‍ ഹോട്ടലുകളും. രാജ്യമെമ്പാടുമുള്ള ഭക്ഷണശാലകള്‍ക്ക് മികച്ച ഭക്ഷ്യസുരക്ഷയ്ക്കും ശുചിത്വ മാനദണ്ഡങ്ങള്‍ക്കും നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഇത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ആരോഗ്യ നയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന നിലവാരവും പോഷകവും സുരക്ഷിതവുമായ ഭക്ഷ്യ സേവനങ്ങള്‍ നല്‍കുന്നതിന് കാട്ടുന്ന പ്രയ്‌ത്നത്തെ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ആര്‍ വി കര്‍ണന്‍ അഭിനന്ദിച്ചു.
റാമോജി ഫിലിം സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ കര്‍ണനും സംസ്ഥാന ഭക്ഷ്യ സുരക്ഷ ഡയറക്‌ടര്‍ ഡോ. ശിവാലിയയും ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ് ഡോള്‍ഫിന്‍ ഹോട്ടല്‍സ് വൈസ് പ്രസിഡന്‍റ് വിപിന്‍ സിംഗാളിനും കണ്‍സള്‍ട്ടന്‍റ് പി കെ തിമ്മയ്യയ്ക്കും സമ്മാനിച്ചു. ഇന്ത്യന്‍ ഭക്ഷ്യ സുരക്ഷ നിലവാര അതോറി(FSSAI) ആണ് റാമോജി ഫിലിം സിറ്റിക്ക് ഈറ്റ് റൈറ്റ് കാമ്പസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സ്ഥാപനത്തിന്‍റെ ഭക്ഷ്യ സുരക്ഷ പ്രതിബദ്ധത തുടരണമെന്ന നിര്‍ദ്ദേശം ഊട്ടിയുറപ്പിക്കുക കൂടിയാണിതിലൂടെ.
നിരവധി സ്ഥാപനങ്ങള്‍ക്ക് പഞ്ചനക്ഷത്ര ശുചിത്വ റേറ്റിങ്
റാമോജി ഫിലിം സിറ്റിയുടെയും ഡോള്‍ഫിന്‍ ഹോട്ടലുകളുടെയും കീഴിലുള്ള 19 സ്ഥാപനങ്ങള്‍ക്ക് പഞ്ചനക്ഷത്രശുചിത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. നിരവധി വ്യക്തികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. ഭക്ഷ്യ സുരക്ഷയില്‍ ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.
മികച്ച നേട്ടം
2022 മുതല്‍ ഈറ്റ് റൈറ്റ് കാമ്പസ് പദവി നിലനിര്‍ത്തുന്നതില്‍ റാമോജി ഫിലിം സിറ്റിയെ കര്‍ണന്‍ അഭിനന്ദിച്ചു. ഡോള്‍ഫിന്‍ ഹോട്ടലുകളുടെ സാരത്ഥ്യം വഹിക്കുന്ന എംഡി വിജയേശ്വരിയെയും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന സംഘത്തിന്‍റെ പ്രതിബദ്ധതയെയും കര്‍ണന്‍ എടുത്ത് കാട്ടി.
റാമോജിയുടെ 41 സ്ഥാപനങ്ങള്‍ക്ക് കര്‍ശന ശുചിത്വ സുരക്ഷ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് കിട്ടിയതായും ഡോ. ശിവാലിയ ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ ആദ്യ ഈറ്റ് റൈറ്റ് കാമ്പസ് ആണിതെന്നും വീണ്ടും വിജയകരമായി ഈ അംഗീകാരം നേടിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പങ്കെടുത്ത പ്രമുഖര്‍
മുന്‍ ഡെപ്യൂട്ടി ഫുഡ് കണ്‍ട്രോളര്‍ ടി വിജയകുമാര്‍, അസിസ്റ്റന്‍റ് ഫുഡ് കണ്‍ട്രോളര്‍ ഖലില്‍, എസ്‌ബിആര്‍ പ്രസാദ്, വെങ്കട് പര്‍വതീശം, ജി ശ്രീനിവാസ് റാവു, വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ പ്രതിനിധികള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ, ഇതര സേവനങ്ങള്‍ ഉറപ്പാക്കുന്നത് റാമോജി ഫിലിം സിറ്റിയും ഡോള്‍ഫിന്‍ ഹോട്ടലുകളും തുടരുമെന്നത് അരക്കിട്ടുറപ്പിക്കുകയാണ് ഈ സര്‍ട്ടിഫിക്കറ്റ്.