ന്യൂഡൽഹി: മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്‍റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. മണിപ്പൂർ നിയമസഭയും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് എംഎല്‍എമാര്‍ക്കിടയില്‍ സമവായമുണ്ടാകാത്തതിനെ തുടര്‍ന്നാണ് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1949 മുതൽ സംസ്ഥാനത്ത് ഇതുവരെ 10 തവണയാണ് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുള്ളത്. 2001 ജൂൺ മുതൽ 2002 മാർച്ച് വരെയുള്ള കാലയളവിലായിരുന്നു അവസാനത്തേത്.
മണിപ്പൂരില്‍ 21 മാസം നീണ്ട കലാപത്തില്‍ 250-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് 2025 ഫെബ്രുവരി 9-ന് ബിരേന്‍ സിങ് രാജിവയ്ക്കുന്നത്.